
മലയാളി വ്ലോഗറായ യാദിൽ ഇഖ്ബാലിന്‍റെ വീഡിയോയ്ക്ക് കമന്‍റുമായി അർജന്‍റീനയുടെ ഇതിഹാസതാരം സാക്ഷാൽ ലയണൽ മെസി. കഴിഞ്ഞ ദിവസം മെസിയുടെ ജന്‍മദിനത്തിന് യാദിൽ ചെയ്ത വീഡിയോയിലാണ് മെസി കമന്‍റ് ചെയ്തത്. കൊടുങ്ങല്ലൂരിലെ മെസിയുടെ മ്യൂറൽ പെയിന്‍റിങ്ങിനെ കുറിച്ച് ചെയ്ത വീഡിയോയ്ക്കാണ് സൂപ്പർതാരം യാദിലിന് നന്ദി അറിയിച്ചുകൊണ്ട് കമന്‍റ് ചെയ്തത്. മെസിയുടെ ശ്രദ്ധ നേടാൻ വീഡിയോയിലെ വിവരണം സ്പാനിഷിലാണ് യാദിൽ നടത്തുന്നത്. ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
‘എന്‍റെ വിഗ്രഹത്തിന് ജന്മദിനാശംസകൾ’ എന്ന ക്യാപ്ഷനിലാണ് യാദിൽ സ്പാനിഷിൽ വീഡിയോ ചെയ്തത്. കൊടുങ്ങല്ലൂരിലെ മെസിയുടെ മ്യൂറൽ പെയിന്‍റിങ് പരിചയപ്പെടുത്തിക്കൊണ്ട് യാദിൽ സ്പാനിഷിലാണ് സംസാരിച്ചത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ഇത് വൈറലായി. വൈകാതെ സാക്ഷാൽ മെസിയുടെ കമന്‍റും വന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്‍റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത്.
വീഡിയോയിൽ യാദിൽ പറയുന്നത്…
‘ലിയോ, ജന്മദിനാശംസകൾ! ഇന്ത്യയിലെ കേരളത്തിൽ നിന്നും ഒരുപാട് സ്നേഹം.
നിങ്ങളുടെ വലിയൊരു ആരാധകൻ എന്ന നിലയിൽ, മാരക്കാനയിൽ നടന്ന 2021-ലെ കോപ്പ അമേരിക്കയിലെ അർജന്‍റീനയുടെ ചരിത്ര വിജയത്തിന് ശേഷം, എൻ്റെ ജന്മനാടായ ഇന്ത്യയിലെ കേരളത്തിലെ കൊടുങ്ങല്ലൂരിൽ ഞാൻ ഈ ചുവർചിത്രം വരച്ചു.
ഖത്തർ ലോകകപ്പിലെ അർജന്‍റീനയുടെ ചരിത്ര വിജയത്തിന് ശേഷം ഞാൻ താങ്കളുടെ ഒരു പ്രതിമയും നിർമ്മിച്ചു. താങ്കളോടുള്ള ആദരസൂചകമായി ഞാൻ നിർമ്മിച്ചതെല്ലാം ഒരുദിവസം നേരിൽ കാണാൻ നിങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്‍റെ ഈ ശ്രമങ്ങളെല്ലാം ഒരുദിനം നിങ്ങൾ തിരിച്ചറിയുമെന്നും, അത് താങ്കളുടെ ഏറ്റവും വലിയ ആരാധകരിലൊരാളായ എനിക്ക് അവിസ്മരണീയമായ കാര്യമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ എല്ലാ സന്തോഷങ്ങൾക്കും നിങ്ങൾ അർഹനാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’.
View this post on Instagram
Also Read- മെസ്സിയുടെ റെക്കോർഡ് മലയാളത്തിൽ ആഘോഷിച്ച് ഫിഫ; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്
39-ആം വയസിലേക്ക് കടന്ന ലയണൽ മെസി ആറാം ലോകകപ്പാണ് കളിക്കുന്നത്. ഈ ലോകകപ്പിൽ അത്യപൂർവമായ നിരവധി നേട്ടങ്ങളും മെസി കൈവരിച്ചിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ എന്ന നേട്ടം, ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസിനെ മറികടന്ന് മെസി സ്വന്തമാക്കി കഴിഞ്ഞു. ഇതിനോടകം ലോകകപ്പിൽ അഞ്ച് ഗോൾ നേടിക്കഴിഞ്ഞ മെസി, ഗോൾഡൻ ബൂട്ടിനുവേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

