
നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന സൂപ്പർതാരം ലയണൽ മെസ്സിയെ ഉൾപ്പെടുത്തി 2026 ഫിഫ ലോകകപ്പിനായുള്ള 55 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു.പരിശീലകൻ സ്കെലോണിയുടെ പ്രാഥമിക സ്‌ക്വാഡിൽ 38-കാരനായ മെസ്സിയടക്കമുള്ള പരിചയസമ്പന്നരും ഒപ്പം ഒരു കൂട്ടം യുവ താരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
തന്റെ ആറാം ലോകകപ്പ് കളിക്കാനിറങ്ങുന്ന മെസ്സി പക്ഷെ ടീമിന്റെ നായകനാകുമോ എന്നത് വ്യക്തമല്ല. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയ്ക്കായി 8 ഗോളുകൾ നേടി തിളങ്ങിയ മെസ്സിയുടെ അവസാന ലോകകപ്പ് ആവും ഇതെന്നാണ് പരക്കെയുള്ള വിശ്വാസം.
കഴിഞ്ഞ ലോകകപ്പിൽ ടീമിന്റെ മുന്നേറ്റനിരയുടെ നെടുംതൂണുകളായിരുന്ന മിലാന്റെ ലൗട്ടാറോ മാർട്ടിനെസ് , അത്ലറ്റികോ മാഡ്രിഡ് താരം ഹൂലിയോ അൽവാരെസ് , പരുക്കേറ്റ ടോട്ടൻഹാം പ്രതിരോധ താരം റോമെറോ എന്നിവർ ടീമിൽ ഇടം പിടിച്ചപ്പോൾ യുവതാരങ്ങളായ അലെജാൻഡ്രോ ഗാർനാച്ചോ, ഫ്രാങ്കോ മസ്താൻ്റുവോനോ, ക്ലോഡിയോ എച്ചെവേരി എന്നിവർക്കും ടീമിൽ ഇടം ലഭിച്ചു. അതേസമയം മെസ്സിയുടെ പിൻഗാമി എന്ന പരക്കെ അറിയപ്പെട്ടിരുന്ന റോമാ താരം പൗലോ ഡിബാല പക്ഷെ ലിസ്റ്റിൽ ഇടം പിടിച്ചില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

