പിഎസ്ജിയോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച് ലയണല്‍ മെസ്സി

പിഎസ് ജി ഫുട്ബോള്‍ ക്ലബ്ലിനോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച് കാല്‍പ്പന്തിന്‍റെ ഇതിഹാസം ലയണല്‍ മെസ്സി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അദ്ദേഹം ക്ഷമ ചോദിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പിഎസ് ജി മെസ്സിയെ സസ്പെന്‍ഡ് ചെയ്തിരിന്നു. രണ്ടാ‍ഴ്ച്ചത്തേക്കായിരിന്നു സസ്പെന്‍ഷൻ.

സൗദിയിലേക്കുള്ള യാത്ര നേരത്തെ തീരുമാനിച്ചതായിരിന്നു. ഒ‍ഴിവാക്കാന്‍ ക‍ഴിയുമായിരുന്നില്ല. ക്ലബിനെ അറിയിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. ഇക്കാര്യത്തില്‍ ക്ലബ്ലിന്‍റെ കൂടുതല്‍ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുന്നതായും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

ഇതിനിടെ മെസ്സി പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത 10 ദിവസത്തിനുള്ളില്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിക്കാനുള്ള സാധ്യത മെസ്സി പരിഗണിക്കുന്നതായി ഫ്രഞ്ച് മാധ്യമമായ ‘ലെപാരിസണ്‍’ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

സസ്പെന്‍ഡ് ചെയ്തതിലെ അതൃപ്തിയാണ് സീസണ്‍ അവസാനിക്കും മുമ്പ് ക്ലബ്ബ് വിടുന്ന കാര്യം പരിഗണിക്കുന്നതിനു പിന്നിലെന്നാണ് വിവരം. ജൂണ്‍ വരെയാണ് മെസ്സിക്ക് ഫ്രഞ്ച് ക്ലബ്ബുമായി കരാറുള്ളത്.

അതേസമയം സീസണിനൊടുവില്‍ മെസ്സി, പിഎസ്ജി വിടുമെന്ന് ഉറപ്പായതോടെ താരത്തിന് റെക്കോഡ് പ്രതിഫലം വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ രംഗത്തെത്തിയിട്ടുണ്ട്. 3270 കോടി രൂപ വാര്‍ഷിക പ്രതിഫലത്തിന്റെ വാഗ്ദാനമാണ് ക്ലബ്ബ് നല്‍കിയത്. കരാര്‍ നടന്നാല്‍ ഫുട്ബോള്‍ചരിത്രത്തില്‍ പുതിയ റെക്കോഡ് പിറക്കും. ഇതിന്റെ പകുതി തുകയ്ക്ക് പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ്ബ് അല്‍ നസ്ര്‍ സ്വന്തമാക്കിയതാണ് നിലവിലെ റെക്കോഡ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here