പിഎസ്ജി വിടാനൊരുങ്ങി ലയണല്‍ മെസി; ഉറപ്പിച്ച് പരിശീലകന്‍

ലയണല്‍ മെസി പിഎസ്ജി വിടുമെന്നുറപ്പിച്ച് പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പിഎസ്ജി ജഴ്സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു.

Also Read- ‘മെസിയെക്കുറിച്ച് എഴുതൂല’… നാലാം ക്ലാസുകാരിയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം

ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഗാല്‍ട്ടിയര്‍ പറഞ്ഞു. ക്ലെര്‍മോണ്ടിനെതിരായ മത്സരം പിഎസ്ജി ജഴ്സിയില്‍ മെസിയുടെ അവസാന പോരാട്ടമായിരിക്കുമെന്നും ഗാല്‍ട്ടിയര്‍ വ്യക്തമാക്കി.

Also Read- മെസി കളിക്കുന്നിടത്തോളം കാലം ലോകഫുട്‌ബോളില്‍ അര്‍ജന്റീന തന്നെയായിരിക്കും ഫേവറിറ്റുകള്‍

മെസി പിഎസ്ജി വിടുമെന്ന സ്ഥിരീകരണം വന്നതോടെ മുന്‍ ക്ലബ്ബായ ബാഴ്സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മെസി സൗദിയിലേക്ക് പോകാനുള്ള സാധ്യതകള്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അല്‍ ഹിലാലില്‍ കളിക്കാന്‍ മെസി സമ്മതം മൂളിയെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News