മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും

മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും. അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം കൊടുക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

Also Read:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 82 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം അരവിന്ദ് കേജ്‌രിവാളിന്റെയും ബി ആര്‍ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇരു നേതാക്കളെയും ദില്ലി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News