ഡ്രൈ ഡേയിൽ മദ്യ വില്പന; 13 പേർക്കെതിരെ എക്സൈസ് കേസ്

Dry Day

പത്തനംതിട്ട: ഡ്രൈ ഡേയിലെ മദ്യ വില്പന.10 പേർക്കെതിരെ എക്സൈസ് കേസെടുത്തു. മദ്യ ശാലകൾ അവധിയായ ഫെബ്രുവരി ഒന്നാം തീയതി സമാന്തരമായി മദ്യ വില്പന നടത്തിയവരാണ് പിടിയിൽ ആയത്.

വിഷയവുമായി ബന്ധപ്പെട്ട് ആകെ 10 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. 7 പേരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ഇതു കൂടാതെ പൊതു സ്ഥലത്തെ മദ്യപാനത്തിനും മറ്റു 3 അബ്കാരി കേസുകളും 3 മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 13 അബ്കാരി കേസുകളും 3 മയക്കുമരുന്ന് കേസുകളും ആണ് ഇന്നെലെ മാത്രം പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്തത്.

Also Read: സാമ്പത്തിക തട്ടിപ്പ് കേസ്; ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ

മദ്യ വില്പന നടത്തിയ പത്തനംതിട്ട സ്വദേശികളായ അമ്മിണി (55), കോന്നി സ്വദേശിയായ വിഷ്ണു യശോധരൻ (37), കോന്നി സ്വദേശിയായ ഷാജി (50), ചിറ്റാർ സ്വദേശിയായ സുഭാഷ് (48), തിരുവല്ല സ്വദേശിയായ അഭിലാഷ് (37), മല്ലപ്പള്ളി സ്വദേശികളായ ഷാജി കെ മാത്യു (46), ജോസഫ് ജോൺ (38), അടൂർ സ്വദേശികളായ ശിവദാസൻ (40), സുമ (47), റാന്നി സ്വദേശിയ സുബിൻ സോമൻ (29) എന്നിവർക്കെതിരെ ആണ് കേസുകൾ എടു ത്തിട്ടുള്ളത്.

ആകെ 50.775 ലിറ്റർ വിദേശ മദ്യം ആണുപിടിക്കൂടിയത്. മദ്യം വിറ്റ വകയിൽ 4320 രൂപയും പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കിമെന്ന് ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണർ വി റോബർട്ട്‌ അറിയിച്ചു.

Also Read: എറണാകുളത്ത് വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; പൊലീസ് സമഗ്രാന്വേഷണം ആരംഭിച്ചു

പരിശോധനക്ക് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ഷാജി, തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ, അടൂർ എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക്, പത്തനംതിട്ട എക്സൈസ് ഇൻസ്പെക്ടർ ശ്യാം, കോന്നി എക്സൈസ് ഇൻസ്പെക്ടർ അജികുമാർ, റാന്നി എക്സൈസ് ഇൻസ്പെക്ടർ ബൈജു, മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ അനു ബാബു എന്നിവർ നേതൃത്വം നൽകി

പരാതികൾ അറിയിക്കാനായി ബന്ധപ്പെടാം പത്തനംതിട്ട ജില്ലാ ഓഫീസ്: 0468 – 2222873, ജില്ലാ നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ്: 0468 – 2351000, ടോൾ ഫ്രീ നമ്പർ: 155358

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News