കഴിഞ്ഞ വർഷത്തേക്കാൾ 4 കോടിയുടെ വർധനവ്; ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് 116 കോടിയുടെ മദ്യവിൽപ്പന

ഉത്രാടദിനത്തിൽ ബെവ്‌കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 4 കോടിയുടെ അധിക വിൽപ്പനയാണ് ഈ വർഷം നടന്നത്.ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. 1.06 കോടിയുടെ മദ്യ വിൽപനയാണ് ഇവിടെ നടന്നത്. 112 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ മദ്യവിൽപന

also read:അതിദാരിദ്ര്യം തുടച്ചുനീക്കാൻ സർക്കാർ നൽകുന്ന പ്രാധാന്യം മഹാബലിക്കാലത്തെ ക്ഷേമസങ്കൽപ്പങ്ങൾക്കൊപ്പം നിൽക്കുന്നു; ഓണാശംസയുമായി മന്ത്രി പി രാജീവ്

കൊല്ലം ആശ്രാമം പോർട്ട് ആണ് രണ്ടാം സ്ഥാനത്ത്. 1.01 കോടിയുടെ മദ്യവിൽപ്പനയാണ് ഇവിടെത്തെ ഔട്ട് ലെറ്റിൽ നടന്നത്. 95 ലക്ഷത്തിന്റെ മദ്യമാണ് ചങ്ങനാശ്ശേരിയിൽ വിറ്റത്.
മദ്യ വിൽപന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ വ്യക്തമാക്കിയത്. ഉത്സവസീസണുകളിൽ എല്ലാകാലത്തും റെക്കോർഡ് മദ്യ വിൽപ്പനയാണ് നടക്കുന്നത്. ഓണകാലത്ത് തിരക്ക് ഒഴിവാക്കാൻ നിരവധി നിർദേശങ്ങളും ബെവ്‌കോ പുറത്തിറക്കിയിരുന്നു.

also read:തെങ്കാശിപ്പട്ടണത്തില്‍ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാന്‍; വേഷം നഷ്ടമായതിന്റെ കാരണം തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News