
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലിസി. മമ്മൂട്ടിക്കൊപ്പം പോസ് ചെയ്തുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ലിസി. സംവിധായകൻ പ്രിയദർശനും ഉണ്ട് കൂടെ. എതായാലും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ലിസി ഫോട്ടോ പുറത്തുവിട്ടത്. ഫോട്ടോ പോലെ തന്നെ മമ്മൂട്ടിയേക്കുറിച്ചും അദ്ദേഹത്തിന്റെ ഊർജസ്വലതയേക്കുറിച്ചും വിവരിക്കുന്ന ചെറുകുറിപ്പും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ മലയാള ചിത്രം പേട്രിയറ്റിന്റെ വോയിസ് റെക്കോർഡിങ്ങിന് ലെ മാജിക് ലാന്റേണിൽ ഇതിഹാസമായ പത്മഭൂഷൺ മമ്മൂട്ടി ഞങ്ങളോടൊപ്പം ഉണ്ടായതിൽ ഏറെ സന്തോഷമുണ്ട്. എക്കാലത്തെയും പോലെ ആകർഷകമാണ് മമ്മൂക്ക . അദ്ദേഹത്തിന്റെ മാസ്മരിക പ്രഭാവലയവും ഊർജ്ജസ്വലതയും അദ്ദേഹത്തിന്റെ 30-കളിലെന്നപോലെ കാലാതീതമാണ്. പേട്രിയറ്റിന്റെ മുഴുവൻ ടീമിനും എല്ലാവിധ ആശംസകളും,’ ലിസി ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ALSO READ: അഹാന കൃഷ്ണ വിവാഹിതയാകുന്നു ? ഒപ്പം ഇഷാനിയും ? സൂചനകൾ നൽകി കൃഷ്ണകുമാർ
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയേറ്റ്. മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ഈ മൾട്ടിസ്റ്റാർ സിനിമയുടെ നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

