അറബ് രാജ്യങ്ങളില്‍ വധശിക്ഷ നേരിടുന്നത് 54 ഇന്ത്യക്കാര്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

വിവിധ അറബ് രാജ്യങ്ങളില്‍ അമ്പത്തിനാലു ഇന്ത്യക്കാര്‍ വധശിക്ഷ നേരിടുന്നതായി വിദേശകാര്യ മന്ത്രാലയം. ഇതില്‍ ഭൂരിഭാഗം പേരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് യുഎഇയിലാണ്. 29 ഇന്ത്യക്കാരാണ് ഇതുവരെ യുഎഇയില്‍ വിവിധ കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് വ്യക്തമാക്കി.

ALSO READ: ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സൗദി അറേബ്യയില്‍ 12 പേരും കുവൈത്തില്‍ മൂന്നുപേരും ഖത്തറില്‍ ഒരാളും ഇതുവരെ വധ ശിക്ഷക്ക് വിധിക്കപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെട്ട് ഹാരിസ് ബീരാന്‍ എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ട്രംപ് കലിപ്പിൽ തന്നെ! സെലൻസ്കിയോട് ഉടക്കിയതിന് പിന്നാലെ യുക്രെയ്നുള്ള ഇൻ്റലിജൻസ് പിന്തുണയും പിൻവലിച്ചു

യുഎഇയില്‍ കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന രണ്ട് മലയാളികളുടെ വധശിക്ഷ കഴിഞ്ഞദിവസം നടപ്പിലാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News