ഭര്‍ത്താവിന് പണികിട്ടിയതുകൊണ്ട് പിറന്നാള്‍ ദാ ഇങ്ങനെ ആഘോഷിക്കൂ: സുപ്രിയയ്ക്ക് രസകരമായ ആശംസയുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

സുപ്രിയ മേനോന് രസകരമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പിറന്നാള്‍ ദിവസങ്ങളില്‍ എവിടെയെങ്കിലും രണ്ട് മൂന്ന് ദിവസം ആഘോഷിച്ച് തിരിച്ചുവരുന്നതാണ് പതിവെന്നും ഈ വര്‍ഷം ഭര്‍ത്താവിനു പണികിട്ടിയതുകൊണ്ട് അദ്ദേഹത്തെ പരിപാലിച്ചിരിക്കുകയായിരിക്കുമെന്നും ലിസ്റ്റിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ്‌ ചെയ്ത് ബർത്ത്ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ് ..🤭 ഈ വർഷം ഭർത്താവിന് പണികിട്ടിയത്കൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..?? 🫣
തൽക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി 🌶️ അതിലിട്ട് എന്തെങ്കിലും പാനീയം 🥂അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് …
ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട് ….💁‍♀️
ഇനി ഞാൻ ഒന്നും പറയുന്നില്ല ..😁😀Just Chill 🤩🤩🥳
Happy Birthday Dear Supriya ….🎂🥳🥳♥️🎂 God Bless ✨♥️
NB : ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ് 😬🤗

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News