‘ഗോൾഡിൽ നഷ്ടങ്ങളില്ല, കേട്ടതെല്ലാം കള്ളക്കഥകൾ’: അൽഫോൺസ് എന്ന ബ്രാൻഡും അമിത പ്രതീക്ഷയുമാണ് പ്രശ്നമായതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് എന്ന സിനിമയെക്കുറിച്ചും, ചിത്രത്തിന് തിയേറ്ററിലേറ്റ പരാജയത്തെക്കുറിച്ചും വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇപ്പോഴിതാ സിനിമ നിർമ്മാതാക്കൾക്ക് നഷ്ടം വരുത്തിയിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഗോൾഡ് നഷ്ടം വരുത്തിയിട്ടില്ലെന്നും, പുറത്തുവന്ന പല വാർത്തകളും വ്യാജമായിരുന്നുവെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലിസ്റ്റിൻ പറഞ്ഞു.

ALSO READ: ‘അച്ചു ഉമ്മൻ കാട്ടിയ രാഷ്ട്രീയ പക്വത കെ സുധാകരൻ കാട്ടിയില്ല’; മന്ത്രി മുഹമ്മദ് റിയാസ്

‘എല്ലാ കഥകളും വെറുതെ പറഞ്ഞുണ്ടാക്കിയതാണ്. ആ സിനിമ ഉദ്ദേശിച്ചത് പോലെയുള്ള ഒരു റിസൾട്ട് കിട്ടിയില്ല എന്ന പ്രശ്നം മാത്രമേയുള്ളൂ. ആ സിനിമ നിർമ്മിച്ചതിന്റെ പേരിൽ ഞങ്ങൾക്ക് യാതൊരു തരത്തിലുള്ള നഷ്ടവും വന്നിട്ടില്ല. നേരവും പ്രേമവും ചെയ്ത അൽഫോൺസ് പുത്രന്റെ ഞങ്ങൾക്ക് നിർമ്മിക്കാൻ പറ്റിയ ഒരു സിനിമ അതായിരുന്നു ഗോൾഡ്. അതൊരു കോവിഡ് കാല സിനിമയാണ്’, ലിസ്റ്റിൻ പറഞ്ഞു.

ALSO READ: കൊതുകിന്റെ ശല്യം കാരണം വീട്ടിലിരിക്കാന്‍ പറ്റുന്നില്ലേ? ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘ആവശ്യത്തിലധികം ഹൈപ്പ് ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. പിള്ളേരെല്ലാം വലിയ പ്രതീക്ഷയോടെയാണ് സിനിമ കാണാൻ വന്നത്. ആ ഹൈപ്പിനൊത്ത് ഉയരാൻ ആ സിനിമയ്ക്ക് സാധിച്ചില്ല. എന്ന് കരുതി ഗോൾഡ് നഷ്ടമാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. അമിത പ്രതീക്ഷ മാത്രമാണ് സിനിമക്ക് പറ്റിയ പ്രശ്നം. അൽഫോൻസ് പുത്രൻ എന്ന ബ്രാൻഡ് മൂല്യത്തിനൊപ്പം സിനിമ എത്തിയില്ല’, ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News