‘നീ ഒരനുഗ്രഹമാണ്’: മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് മാര്‍ക്ക് സുക്കര്‍ബര്‍ഗും കുടുംബവും

തന്റെ മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്നലെയാണ് സുക്കർബർഗിന്റെ ഭാര്യ പ്രിസില്ല ചാൻ പെൺകുഞ്ഞിന് ജന്മം നൽകിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Mark Zuckerberg (@zuck)


കുഞ്ഞിനെ ചാൻ മാറോട് ചേർത്ത് കിടത്തിയ ചിത്രമാണ് മാർക്ക് തന്റെ ഇൻസ്റ്റാഗ്രാം വഴി പുറത്തുവിട്ടിരിക്കുന്നത്. പെൺകുഞ്ഞിന് ഔറേലിയ ചാൻ സുക്കർബർഗ് എന്നാണ് പേരിട്ടിരിക്കുന്നത്.

ഹാര്‍ഡ്വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സുക്കര്‍ബര്‍ഗിന്റെ സഹപാഠിയായിരുന്ന മാർക്കും പ്രിസല്ലയും 2012ലാണ് വിവാഹിതരാകുന്നത്. ‘ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരനുഗ്രഹമാണ്’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇരുവർക്കും മക്‌സിമ ചാന്‍ സുക്കര്‍ബര്‍ഗ് (7), ഓഗസ്റ്റ് ചാന്‍ സുക്കര്‍ബര്‍ഗ് (5) എന്നീ മക്കള്‍ കൂടിയുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here