ലൈസൻസ് ഇല്ലാതെ ഓടിക്കാം; 15 രൂപയക്ക് 60 കി.മി സഞ്ചരിക്കാനാകുന്ന കിടിലൻ ഇലക്ട്രിക്ക് സ്കൂട്ടർ

Zelio E-Mobility

10 വയസിനും 18 വയസിനും പ്രായത്തിനിടയിലുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തൊരു ഇലക്‌ട്രിക് സ്‌കൂട്ടർ ഇതാ വിപണിയിലെത്തിയിരിക്കുന്നു. ഹരിയാന ആസ്ഥാനമായുള്ള സെലിയോ എന്ന കമ്പനിയാണ് വാഹനം വിപണിയിലെത്തിച്ചിരിക്കുന്ന്. ലിറ്റിൽ ഗ്രേസി എന്നു പേരിട്ടിരിക്കുന്ന ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന്റെ വില 49,500 രൂപയാണ്.

വ്യത്യസ്തമായ രൂപവും രൂപകൽപ്പനയുമുള്ള ഈ സ്‍കൂട്ടർ 10 മുതൽ 18 വയസ്സ് പ്രായമുള്ളവർക്ക് എളുപ്പത്തിൽ ഓടിക്കാൻ കഴിയുന്ന ഒരു ലോ-സ്‍പീഡ് ഇലക്ട്രിക് സ്കൂട്ടറാണ്.

Also Read: കുഞ്ഞൻ കാറിന് വമ്പൻ ഓഫറുമായി എംജി; മാർച്ചിൽ കോമറ്റ് വാങ്ങുമ്പോൾ ലാഭിക്കാം അരല​ക്ഷത്തോളം രൂപ

ലിറ്റിൽ ഗ്രേസിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെയാണ്. അതിനാൽ തന്നെ മോട്ടോർ വാഹന നിയമം അനുസരിച്ച്, ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ല. അതിനാൽ തന്നെ 10-18 വയസ് പ്രായമുള്ള ചെറുപ്പക്കാരായ റൈഡർമാരെ ലക്ഷ്യമിട്ടാണ് നോൺ-ആർടിഒ ഇലക്ട്രിക് സ്കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി തന്നെ പ്രത്യേകം പറയുന്നുമുണ്ട്.

നാല് കളർ ഓപ്ഷനുകളിലാണ് ലിറ്റിൽ ​ഗ്രേസി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ മോണോടോണിന് പുറമെ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഉണ്ട്. കാഴ്ചയിൽ ക്യൂട്ടായ ലിറ്റിൽ ഗ്രേസിയുടെ 48V/32AH ലെഡ് ആസിഡ് ബാറ്ററി പതിപ്പിനാണ് 49,500 രൂപ വരുന്നത്. 60V/32AH ലെഡ് ആസിഡ് ബാറ്ററി മോഡലിന് 52,000 രൂപയും 60V/30AH ലി-അയൺ ബാറ്ററി വേരിയന്റിന് 58,000 രൂപയുമാണ് വില. സ്കൂട്ടറിന് 150 കിലോഗ്രാം പരമാവധി ലോഡിംഗ് ശേഷിയും മണിക്കൂറിൽ 25 കിലോമീറ്റർ പരമാവധി വേഗതയുമാണുള്ളത്.

Also Read: ചൈനീസ് വിപണയില്‍ ബുദ്ധിമുട്ടി ടെസ്ല! മത്സരം കനക്കുന്നു!

ഡിജിറ്റൽ മീറ്റർ, യുഎസ്ബി പോർട്ട്, കീലെസ് ഡ്രൈവ്, ആന്റി-തെഫ്റ്റ് അലാറമുള്ള സെന്റർ ലോക്ക്, റിവേഴ്‌സ് ഗിയർ, പാർക്കിംഗ് സ്വിച്ച്, ഓട്ടോ-റിപ്പയർ സ്വിച്ച് തുടങ്ങിയ ഫീച്ചറുകളും ഈ കുട്ടി സ്കൂട്ടറിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News