അടിയോടടി; ലൈവില്‍ തമ്മില്‍ത്തല്ലി നേതാക്കള്‍; വൈറല്‍ വീഡിയോ

ചാനല്‍ ചര്‍ച്ചകളിലുള്ള തര്‍ക്കങ്ങള്‍ മലയാളികളായ നമുക്ക് പരിചിതമാണല്ലോ. പല ചര്‍ച്ചകളും ചൂടേറിയ സംവാദങ്ങളായി മാറാറുമുണ്ട്. ആശയം കൊണ്ടുള്ള തര്‍ക്കങ്ങള്‍ തന്നെയാണ് ചാനല്‍ ചര്‍ച്ചകളെ മലയാളികള്‍ക്ക് ഏറെ പ്രിയമാക്കി മാറ്റിയത്. എന്നാല്‍ പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തകനായ ജാവേദ് ചൗധരിയുടെ ‘കല്‍ തക്’ എന്ന രാഷ്ട്രീയ ചര്‍ച്ചാ പരിപാടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലൈവില്‍ തമ്മില്‍ തല്ലുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇത് കണ്ടാല്‍ മതി.

READ ALSO:കണ്ണൂര്‍ സ്‌ക്വാഡ്; മികച്ച പ്രേക്ഷക പ്രതികരണം; സന്തോഷ കണ്ണീരില്‍ നടന്‍ റോണി

ലൈവിലുള്ള തമ്മില്‍ തല്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാന്‍ ജനത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പിടിഐ അനുകൂല അഭിഭാഷകന്‍ ഷേര്‍ അഫ്‌സല്‍ മര്‍വതും നവാസ് ഷരീഫ് പക്ഷക്കാരനായ അഫ്‌നാനുള്ളയും തമ്മിലാണ് ചാനല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ സ്റ്റുഡിയോ ഫ്‌ളോറില്‍ തമ്മില്‍ത്തല്ലുന്നത്. പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാനെതിരെ അഫ്‌നാനുള്ള ഖാന്‍ ആരോപണങ്ങളുയര്‍ത്തിയതോടെ അഫ്‌സല്‍ മര്‍വതിന്റെ നിയന്ത്രണം ഇല്ലാതായി. തുടക്കത്തില്‍ ശാന്തനായിരിക്കാന്‍ ശ്രമിച്ചെങ്കിലും കൈവിട്ടുപോയ മര്‍വത് വാക്കുകള്‍ കൊണ്ട് തിരിച്ചടിക്കുന്നതിന് പകരം അഫ്‌നാനുള്ളയുടെ തലയ്ക്കടിച്ചു. പിന്നെ ഒന്നും നോക്കിയില്ല. പരസ്പരം അടിയോടടി. അണിയറ പ്രവര്‍ത്തകരും അവതാരകനും ഉള്‍പ്പെടുന്ന സംഘം ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ അഫ്‌നാനുള്ള പിന്‍വാങ്ങി.

സ്റ്റുഡിയോ ഫ്‌ളോറിലെ അടിക്ക് പിന്നാലെ രണ്ട് പേരും സ്വന്തം ഭാഗം ന്യായീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. അടിപിടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

READ ALSO:സൂക്ഷിച്ചില്ലെങ്കില്‍ കൈവിട്ടു പോയേക്കാവുന്ന നിപയെ വെറും 19 ദിവസത്തിനുള്ളില്‍ പിടിച്ചു കെട്ടി അഭിമാനത്തോടെ നില്‍ക്കുന്നു നമ്മുടെ ആരോഗ്യമേഖല…; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here