
സുഷി എന്ന് ജപ്പാൻ ഭക്ഷണത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ ? മത്സ്യം, സമുദ്രവിഭവങ്ങൾ, പച്ചക്കറികൾ അല്ലെങ്കിൽ മറ്റ് ഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം വിനാഗിരി ചേർത്ത അരി ചേർത്തതാണ് സുഷി ഉണ്ടാക്കുന്നത്. വേവിക്കാത്ത മീനും മീറ്റും ഉള്ളിൽ വെച്ച സുഷിയ്ക്ക് ആരാധകരുമുണ്ട്. എന്നാൽ ഞെട്ടിക്കുന്ന ഒരു വീഡിയോ പുറത്തുവിന്നിരിക്കുകയാണ്. ഹോങ്കോങ്ങിലെ പ്രശസ്തമായ ഒരു ജാപ്പനീസ് റെസ്റ്റോറന്റിൽ വിളമ്പിയ സുഷിയിൽ ജീവനുള്ള പരാദത്തെ കണ്ടെത്തി. ഹോങ്കോങ്ങിലെ കോസ്‌വേ ബേയിലുള്ള ‘ഗട്ടെൻ സുഷി’ എന്ന റെസ്റ്റോറന്റിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച റെസ്റ്റോറന്റ് സന്ദർശിച്ച ഒരു ഉപഭോക്താവ് താൻ ഓർഡർ ചെയ്ത ‘ഗോൾഡൻ ഐ സ്നാപ്പർ’ സുഷിയിൽ നിന്ന് നൂൽ പോലുള്ള ഒരു വെളുത്ത പരാദം ഇഴഞ്ഞു വരുന്നത് ശ്രദ്ധിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെസ്റ്റോറന്റ് അധികൃതർ മാപ്പ് അപേക്ഷയുമായി രംഗത്തെത്തി.
ALSO READ: 10 ലക്ഷം മുടക്കി മകന് വേണ്ടി നീറ്റ് ചോദ്യപേപ്പർ വാങ്ങി; പരീക്ഷാഫലം വന്നപ്പോൾ ലഭിച്ചത് 107 മാർക്ക് മാത്രം
ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ ശ്രദ്ധയിൽ ഇത് പെട്ടതെന്നും അതിനാൽ ഇത് കഴിക്കാതെ രക്ഷപ്പെട്ടുവെന്നും ഉപഭോക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അദ്ദേഹം ഹോങ്കോങ്ങിലെ ഭക്ഷ്യ-പരിസ്ഥിതി ശുചിത്വ വകുപ്പിന് ഇമെയിൽ വഴി പരാതി നൽകിയിട്ടുണ്ട്. 2024 സെപ്റ്റംബറിൽ ഹോങ്കോങ്ങിൽ പ്രവർത്തനം ആരംഭിച്ച ഈ ജാപ്പനീസ് ഭക്ഷണ ശൃംഖലയ്ക്ക് ഈ സംഭവം വലിയ തിരിച്ചടിയായിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

