
ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തിൽ മരിച്ചു. സ്പെയിനിലെ സമോറ പ്രവിശ്യയിൽ ഉണ്ടായ അപകടത്തിലാണ് താരം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ താരത്തിന്റെ അനുജൻ ആന്ദ്രേ സിൽവയും കൊല്ലപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിൻറെ താരമായ ജോട്ട നേഷൻസ് കപ്പ് സ്വന്തമാക്കിയ ടീമിലും ജോട്ട ഉൾപ്പെട്ടിരുന്നു.
പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയൊടെയാണ് ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും സഞ്ചരിച്ച ലംബോർഗിനി അപകടത്തിൽപ്പെട്ടതെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Also Read: ഇംഗ്ലണ്ടിനെതിരെ ‘അടി’ തുടർന്ന് വൈഭവ്; വെടിക്കെട്ടിനൊപ്പം ചരിത്ര നേട്ടവും
കാമുകി റൂട്ട് കാർഡോസോയെയുമായുള്ള വാവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ അകാല വിയോഗം. ഇരുവരും തമ്മിൽ ദീർഘകാലമായി പ്രണയിത്തിലായിരുന്നു.

1996 ൽ പോർട്ടോയില്ലായിരുന്നു ജനനം. 2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തിയ പോർച്ചുഗൽ ദേശീയ ടീമിൽ അംഗമായിരുന്ന ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2020 ൽ ലിവർപൂളിലെത്തിയ താരം ക്ലബ്ബിനായി 123 മത്സരങ്ങളിൽ നിന്നായി 47 ഗോളുകൾ നേടിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here