
കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ എന്നും ഇടംപിടിക്കുന്ന തമിഴ് നടനാണ് രവി മോഹന്‍ . ജയം രവി എന്ന് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്ന താരം ഈ അടുത്തായാണ് രവി മോഹന്‍ എന്ന് പേരുമാറ്റിയത്. ഭാര്യ ആരതിയുമായുള്ള വിവാഹമോചനവും ഗായിക കെനിഷ ഫ്രാന്‍സിസുമായുള്ള പ്രണയാഭ്യൂഹങ്ങളും കാരണമാണ് താരം വാര്‍ത്തകളില്‍ ഈ അടുത്തായി നിറഞ്ഞു നിന്നത്.ഇപ്പോള്‍ വിവാഹമോചന കേസ് നടക്കുന്നതിനിടെ വാടക വീട്ടിലാണ് താമസം എന്ന പരാമര്‍ശമാണ് താരത്തിന്റെ പേര് വീണ്ടും ചര്‍ച്ചക്കിടയാക്കിയത്.
3ബിഎച്ച്‌കെ എന്ന ചിത്രത്തിന്റെ പ്രീറിലീസ് പരിപാടിക്കിടെയാണ് താരം തന്റെ വാടക വീട്ടിലെ ജീവിതത്തെ കുറിച്ച് പരാമര്‍ശിച്ചത്. ജനിച്ചത് മുതല്‍ ഞാന്‍ എന്റെ സ്വന്തം വീടുകളില്‍ മാത്രമാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ ഞാന്‍ ഒരു വാടക വീട്ടിലാണ്.
ഈ പടം എനിക്ക് അത്രത്തോളം പേഴ്‌സണലാണ്,ഇനിയുള്ള ജീവിതം എനിക്ക് സുഖമായി ജീവിക്കണം എന്നുമാണ് താരം പറഞ്ഞത്. എന്നാല്‍ താരത്തിന്റെ ഈ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.
ആരതിയുമായി പിരിഞ്ഞശേഷമുള്ള ജീവിതത്തെ കുറിച്ചാണ് രവി മോഹന്‍ പറഞ്ഞതെന്നാണ് പലരും പറയുന്നത്. എന്ത് മണ്ടത്തരമാണ് നിങ്ങള്‍ പറയുന്നത്? കോടികള്‍ പ്രതിഫലം വാങ്ങുന്ന നടനായ നിങ്ങള്‍ യഥാര്‍ഥത്തില്‍ വാടകവീട്ടില്‍ താമസിച്ച് കഷ്ടപ്പെടുന്ന തൊഴിലാളിയെ പോലെ സംസാരിക്കരുതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും കമന്റ് . കൂടാതെ സഹാനുഭൂതി പിടിച്ചു പറ്റാനുള്ള തന്ത്രങ്ങള്‍ അവസാനിപ്പിക്കണമെന്നും ആളുകള്‍ കമന്റ് ചെയ്യുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ആരതിയും രവിയും വിവാഹബന്ധം അവസാനിപ്പിക്കുമെന്ന വിവരം രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
നിലവില്‍, രവി മോഹന്റെയും ആരതി രവിയുടെയും വിവാഹമോചന നടപടികള്‍ ചെന്നൈ കുടുംബ കോടതിയില്‍ നടക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here