ഇതൊരു അണ്ടർ റേറ്റ‍ഡ് സിനിമയായിരുന്നോ? എൽ.ജെ.പി ആദ്യ ചിത്രം റീ റിലീസിന്

nayakan re release

മലയാളത്തിൽ ഏറെ ആരാധകരുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. വ്യത്യസ്തമായ സിനിമകൾ ചെയ്ത് ലോക ശ്രദ്ധ പിടിച്ച് പറ്റാൻ ഉൾപ്പെടെ ലിജോ ജോസ് പെല്ലിശേരിക്ക് കഴിഞ്ഞു. മലയാളികളുടെ സിനിമ ആസ്വാദക ശേഷി മാറ്റുന്നതിലും അദ്ദേഹം വ​​ഹിച്ച പങ്ക് ചെറുതല്ല. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ആദ്യ സിനിമയായ നായകൻ റീ റിലീസിനൊരുങ്ങുകയാണ്.

ഇന്ദ്രജിത്തിനെ നായകനാക്കി 2010 ൽ ഇറങ്ങിയ നായകൻ എന്ന ചിത്രമാണ് ഇപ്പോൾ റീ റിലീസിനൊരുങ്ങുന്നത്. മികച്ച സിനിമയായിരുന്നെങ്കിലും അന്ന് വേണ്ടത്രയും അം​ഗീകാരം ലഭിക്കാത്ത സിനിമയായിരുന്നു നായകനെന്നാണ് സിനിമ പ്രേമികളും പറയുന്നത്. കുടുംബത്തെ നശിപ്പിച്ചവരോടുള്ള പ്രതികാരം ചെയ്യാൻ എത്തുന്ന കഥകളി കലാകാരനായ വരദനുണ്ണി എന്ന ചെറുപ്പക്കാരൻ്റെ കഥ പറയുന്ന സിനിമ അന്നും വേറിട്ട് നിന്നതായിരുന്നു.

Also read: ആദിത്യ ധർ ബിജെപി പ്രചാരകൻ, ധുരന്ദർ 2 വെൽ മെയ്ഡ് പോലുമല്ല; സിനിമയെ രൂക്ഷമായി വിമർശിച്ച് ധ്രുവ് റാഠി

പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിർവ​ഹിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 4K ക്വാളിറ്റിയിലും ശബ്ദത്തിലും ഇറങ്ങുന്ന ചിത്രം ഏപ്രിലോടെയാണ് തീയേറ്ററിസെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News