
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി. അതിന് ശേഷം ഇതാ പത്തു വർഷത്തെ ഇടവേളയ്ക്കപ്പുറം കേരളം ഇരുട്ടിലാകാനും പോകുകയാണ്. വരും ദിസവങ്ങളിൽ ലോഡ് ഷെഡിങ് ഉണ്ടാകുമെന്ന് കെ എസ് ഇ ബി അറിയിച്ചിരുക്കുകയാണ്.
കേരളത്തിൽ മഴക്കാലം ആരംഭിച്ച സാഹചര്യത്തിലും ഇങ്ങനെയൊരു വിചിത്രമായ സംഭവം നടക്കാൻ പോകുകയാണ്. ഇനി കേരളം ഇരുട്ടിലാകും എന്നാണ് അർഥം. അതിനെ മറികടക്കാൻ ജനങ്ങൾ എന്തൊക്കെ മുൻ കരുതലുകൾ എടുക്കണമെന്ന് നിങ്ങൾ മറന്നോ. എങ്കിൽ പത്ത് വർഷത്തിന് ശേഷം അതൊന്ന് പൊടിതട്ടിയെടുക്കാം
Also read: ജനങ്ങൾക്കുമേൽ യുഡിഎഫ് സർക്കാരിന്റെ ഇരുട്ടടി; സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം
- ഇരുട്ടത്തിരിക്കാതിരിക്കാതിരിക്കാൻ എമർജൻസി ലൈറ്റുകൾ മെഴുകുതിരി എന്നിവ സജ്ജമാക്കി വെക്കുക.
- വിദ്യാർഥികൾ പഠനം അതിനനുസരിച്ച് ക്രമീകരിക്കുക. അല്ലെങ്കി പാട് പെടും.
- മൊബൈൽ ഫോണിൽ ചാർജ് ഉണ്ടെന്ന് ഉറപ്പാക്കുക.
- ഇരുട്ടിൻ്റെ മറവിൽ എത്തുന്ന സാമൂഹിക വിരുദ്ധരെ കരുതിയിരിക്കുക
- ഇരുട്ടത്ത് വാതിൽ അടയ്ക്കുക കള്ളന്മാരെ സൂക്ഷിക്കുക
- ഇനി വരാൻ പോകുന്നത് ഇരുട്ടിന്റെ നാളുകളാണെന്ന് പ്രിയപ്പെട്ട ജനം ഓർക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

