തൃശ്ശൂരില്‍ വട്ടിപലിശക്കാരനായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തൃശ്ശൂരില്‍ വട്ടിപലിശക്കാരനായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ചിറ്റണ്ട സ്വദേശി സദാശിവന്‍(53) ആണ് അറസ്റ്റിലായത്. ഒബിസി കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം ചെയര്‍മാനാണ്.

Also Read: കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ അന്തരിച്ചു

തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം വടക്കാഞ്ചേരി ISHO യുടെ മേല്‍നോട്ടത്തില്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പണം പലിശക്ക് കൊടുക്കുന്നവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സദാശിവന്റെ വീട്ടില്‍ നിന്നും നിരവധി ഒപ്പുവച്ച ബ്ലാങ്ക് ചെക്കുകളും, ഒപ്പിട്ട മുദ്രപത്രങ്ങളും, റവന്യൂ സ്റ്റാമ്പ് വച്ച് ഒപ്പിട്ട വൈറ്റ് പേപ്പറുകളും കണ്ടെടുത്തത്.

Also Read: തിരുവനന്തപുരത്ത് റോഡപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

സദാശിവന്‍ 25% മുതല്‍ 30% വരെ പലിശ വാങ്ങിയിരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധ നടത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ടിയാന്‍ 25% മുതല്‍ 30% വരെ പലിശ വാങ്ങിയിരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധ നടത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News