സ്വയം തൊഴിലിന് 20 ശതമാനം സബ്സിഡിയിൽ അഞ്ച് ലക്ഷം വരെ വായ്പ; അപേക്ഷ ക്ഷണിച്ചു, അർഹത ഇവർക്ക്

subsidy-loan-minorities

സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ ധനസഹായത്താല്‍ 20 ശതമാനം സബ്‌സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. 20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും.

കുടുംബ വാര്‍ഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാര്‍ക്കും അതിദാരിദ്ര്യ തിരിച്ചറിയല്‍ സര്‍വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. സബ്സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോര്‍പ്പറേഷന്റെ അതാത് ജില്ലകളിലെ റീജ്യനല്‍ ഓഫീസുകളില്‍ മാര്‍ച്ച് 6 ന് മുമ്പായി എത്തിക്കണം.

Read Also: കണ്ണൂരിൽ എൽഡി ടൈപ്പിസ്റ്റ് ഒഴിവ്

കാസര്‍കോഡ്, കണ്ണൂര്‍ – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റീജ്യനല്‍ ഓഫീസ്, ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗ്, ചെര്‍ക്കള, ചെങ്കള (പി ഒ), കാസര്‍കോട് – 671541, ഫോണ്‍: 04994-283061.

കോഴിക്കോട്, വയനാട് – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹെഡ് ഓഫീസ്, KURDFC ബില്‍ഡിംഗ്, വെസ്റ്റ്ഹില്‍ (പിഒ), ചക്കോരത്ത്കുളം, കോഴിക്കോട് – 673005. ഫോണ്‍: 0495-2369366.

മലപ്പുറം, പാലക്കാട് – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റീജ്യനല്‍ ഓഫീസ്, സുന്നി മഹല്‍ ബില്‍ഡിങ്, ബൈപാസ് റോഡ്, പെരിന്തല്‍മണ്ണ, മലപ്പുറം – 679322. ഫോണ്‍: 04933-297017.

എറണാകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലമിറ്റഡ്, റീജ്യനല്‍ ഓഫീസ്, ഒന്നാം നില, പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസ് ബില്‍ഡിംഗ് കോംപ്ലക്സ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളം-682 033. ഫോണ്‍ : 0484-2532855.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട – കേരള സ്റേറ്റ് മൈനോറിറ്റസ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റീജ്യനല്‍ ഓഫീസ്, കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ കോംപ്ലക്സ്, 9 -ാം നില, തമ്പാനൂര്‍, തിരുവനന്തപുരം – 695001.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News