പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ പോളിങ് ആരംഭിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെയാണ്‌ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തൃണമൂൽ ആക്രമണത്തിൽ പരിക്കേറ്റ സിപിഐ എം പ്രവർത്തകൻ രജിബുൾ ഹഖ്‌, രണ്ടു കോൺഗ്രസ്‌ പ്രവർത്തകരും ഓരോ തൃണമൂൽ ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടു. മുമ്പ് നടന്ന ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന രണ്ടുപേരും മരണമടഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം 24 പേരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്‌ച കൂച്ച്ബിഹാർ ജില്ലയിൽ തൃണമൂൽ – ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല്‌ ബിജെപി പ്രവർത്തകർക്ക് വെടിയേറ്റു. സമാധാനപരവും നീതിപൂർവവുമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന ആക്രമണങ്ങളാണ് തൃണമൂൽ അഴിച്ചു വിടുന്നത്‌.

ALSO READ; തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി ഈഡൻ; ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി

അക്രമങ്ങളില്‍ പ്രതികരണവുമായി പശ്ചിമ ബംഗാൾ ഗവർണർ ആനന്ദ് ബോസ് രംഗത്തെത്തി. രാവിലെ മുതൽ ഞാൻ ജനങ്ങൾക്കൊപ്പമുണ്ട്. ആളുകൾ എന്നോട് അഭ്യർത്ഥിച്ചു, എന്‍റെ വാഹനവ്യൂഹം വഴിയിൽ നിർത്തി. ചുറ്റും നടക്കുന്ന കൊലപാതകങ്ങളെ കുറിച്ച് അവർ എന്നോട് പറഞ്ഞു, പോളിംഗ് ബൂത്തിൽ പോകാൻ അനുവദിക്കാത്ത ഗുണ്ടകളെ കുറിച്ച് എന്നോട് പറഞ്ഞു. അത് നമുക്കെല്ലാവർക്കും ആശങ്കയുണ്ടാക്കുന്നു. ജനാധിപത്യത്തിന്‍റെ ഏറ്റവും പവിത്രമായ ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല, ചിന്തിക്കുന്നവർക്ക് അവിടെ തുടരാനാകില്ല: ഭീമൻ രഘു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here