ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം

ഇടുക്കി ജില്ലയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങിയതായി ജനങ്ങള്‍. നെടുങ്കണ്ടം എഴുകുംവയലില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ വെള്ളം കുടിക്കാനായി പ്രദേശത്തെ വീടിന് സമീപം പുലിയെത്തിയെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇന്നലെ രാത്രി 11 മണിയോടെയും പുലര്‍ച്ചെ അഞ്ചരയോടെയുമാണ് പുലിയെ കണ്ടത്. തുടര്‍ന്ന് ബഹളം വച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പുലിയെ തുരത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞു.

കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി മേഖലയില്‍ പരിശോധന നടത്തി. എന്നാല്‍ പുലിയെന്ന് സ്ഥിരീകരിക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല. മേഖലയില്‍ ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

വേനല്‍ കടുത്തതോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം ജില്ലയില്‍ കൂടുകയാണ്. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പുലിയ കണ്ടെന്ന് ജനങ്ങള്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായ വാത്തികുടിയില്‍ പുലിയെ പിടിക്കുവാന്‍ കൂട് സ്ഥാപിക്കുവാന്‍ തീരുമാനമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News