നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു; പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ

നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹര്‍ത്താലിനെ എല്ലാവരും പിന്തുണക്കുന്നുണ്ട്, അവരുടെ ആവശ്യം ന്യായമാണ്. എന്നാല്‍ അക്രമസമരം സ്വാഭാവികമല്ലെന്നും അക്രമത്തിലേക്ക് നീങ്ങാതെ സമര നേതൃത്വം ശ്രദ്ധിക്കണമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ALSO READ:കരമന എംപ്ലോയീസ് സഹകരണ സംഘം തട്ടിപ്പ് കേസ്; വി എസ് ശിവകുമാറിനെതിരെ ഇ ഡി അന്വേഷണം

അതേസമയം സര്‍ക്കാര്‍ വയനാട്ടിലെ ജനങ്ങളുടെ ആശങ്കയ്ക്ക് ഒപ്പമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും യോജിച്ച് ഫലപ്രദമായ പദ്ധതി തയ്യാറാക്കണമെന്നും കേന്ദ്രം ഫലപ്രദമായി വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പരിമിതിക്കകത്ത് നിന്ന് കൊണ്ട് സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി തന്നെ യോഗം വിളിച്ചത് ഇതിന്റെ ഭാഗം. പ്രതിഷേധത്തിന്റെ മറവില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹവും കൊണ്ടുള്ള പ്രതിഷേധം ശരിയല്ല. അക്രമാസക്തമായ സമരങ്ങള്‍ ജനശ്രദ്ധ തിരിച്ചു വിടും. യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:‘വയനാട്ടിലെ അക്രമസമരം അസ്വാഭാവികം’: മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News