‘ട്രെയിൻ മുന്നോട്ടുനീങ്ങിയത് സിഗ്നൽ ലഭിച്ചശേഷം, അമിതവേഗതയിലായിരുന്നില്ല’; ലോക്കോപൈലറ്റിന്റെ നിർണായകമൊഴി

ഒഡീഷ ട്രെയിൻ അപകടത്തിൽ ലോക്കോപൈലറ്റിന്റെ നിർണായക മൊഴി പുറത്ത്. ട്രെയിൻ അമിതവേഗതയിൽ ആയിരുന്നില്ലെന്നും സിഗ്നൽ ലംഘിച്ചിട്ടില്ലെന്നും ലോക്കോപൈലറ്റ് റെയിൽവെ ബോർഡ് അംഗങ്ങളോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ലോക്കോപൈലറ്റ് നിലവിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നേരിട്ടെത്തിയാണ് റെയിൽവെ ബോർഡ് അംഗങ്ങൾ മൊഴിയെടുത്തത്. ഗ്രീൻ സിഗ്നൽ ലഭിച്ചതിന് ശേഷമാണ് ട്രെയിൻ മുന്നോട്ട് നീങ്ങിയതെന്നും സിഗ്നലുകൾ ലംഘിച്ചിട്ടില്ലെന്നും ട്രെയിൻ അമിതവേഗതയിൽ ആയിരുന്നില്ലെന്നും ലോക്കോപൈലറ്റ് അങ്ങനാൽ മുൻപാകെ മൊഴി നൽകി.

അതേസമയം, ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. റിട്ടയേർഡ് ജഡ്ജിന്റെ നേതൃത്വത്തിൽ വിദഗ്ധ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹർജി. സുപ്രീംകോടതി അഭിഭാഷകൻ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സുപ്രീംകോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here