അണ്ണാറക്കണ്ണന്‍ ‘തക്കുടു’; കേരള സ്‌കൂള്‍ കായികമേളയുടെ ലോഗോയും ഭാഗ്യചിഹ്നവും പുറത്തിറക്കി

കേരള സ്‌കൂള്‍ കായികമേള കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യച്ചിഹ്നത്തിന്റെ പ്രകാശനവും
മന്ത്രിമാരായ പി രാജീവും വി ശിവന്‍കുട്ടിയും തിരുവനന്തപുരത്ത് നിര്‍വഹിച്ചു;മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണന്‍ ‘തക്കുടു’ ആണ്.

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളെ ലോകോത്തര കായികമേളകളില്‍ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള വിപുലമായി നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് സ്‌കൂള്‍ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളേയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയിലൂടെ ആദ്യമായി നടപ്പാക്കുകയാണ്.

ALSO READ:റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചു;പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

മേളയില്‍ 20000 ത്തിലധികം കായിക പ്രതിഭകളും 2000 സവിശേഷ കഴിവുള്ള കായിക പ്രതിഭകളും പങ്കെടുക്കുന്നുണ്ട്.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകുവാനുള്ള സാധ്യതയുണ്ട് ഇത്തവണത്തേത്.സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ നവോത്ഥാനത്തിന് നാന്ദികുറിക്കുവാന്‍ ഈ മേളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ALSO READ:ആറാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസിലെ മഴയനുഭവം വൈറൽ; പൊതുവിദ്യാലയത്തിന്‍റെ കരുത്ത് വ്യക്തമാക്കുന്ന എഴുത്തെന്ന് മന്ത്രി വി ശിവൻകുട്ടി

നവംബര്‍ മാസം 4-ാം തീയതി മുതല്‍11ാം തീയതിവരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.നവംബര്‍ മാസം 4-ാം തീയതി വൈകുന്നേരം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വിപുലമായ ചടങ്ങുകളോടെയാണ് മത്സരം ആരംഭിക്കുന്നത്.സമാപനം നവംബര്‍ മാസം 11-ാം തീയതി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്നതാണ്.എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത 50 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിച്ചുവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News