ലോകായുക്ത നിയമഭേദഗതി; രാഷ്ട്രപതി അനുമതി നൽകിയതിൽ കാര്യമായി എന്താണുള്ളത് : ആരിഫ് മുഹമ്മദ് ഖാൻ

ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതി അനുമതി നൽകിയതിൽ കാര്യമായി എന്താണുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭേദഗതി ബില്ലുകൾ തടഞ്ഞു വച്ചിരിക്കുന്നത് മാത്രം ഉയർത്തിക്കാട്ടാനായിരുന്നു ഗവർണറുടെ ശ്രമം.

Also read:തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് മെഡിറ്റേഷന്‍ അഥവാ ധ്യാനം വളരെയധികം സഹായിക്കും; ഡോ അരുണ്‍കുമാര്‍ പറയുന്നു

ഒരു വർഷവും 3 മാസവും ഗവർണർ പിടിച്ചു വച്ചിരുന്ന ബില്ലാണ് ലോകായുക്ത നിയമ ഭേദഗതി ബില്ല്. സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ സമീപിച്ചതിനെ തുടർന്ന് രാഷ്ട്രപതിക്ക് അയച്ച ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്ക് തിരിച്ചടിയായിരുന്നു. ഇതിൻ്റെ ജാള്യത മറയ്ക്കാൻ രാഷ്ട്രപതി പിടിച്ചുവെച്ച സർവ്വകലാശാല ബില്ലുകളുടെ കാര്യം ഉയർത്തി കാട്ടാനായിരുന്നു ഗവർണറുടെ ഇന്നത്തെ ശ്രമം. ഒപ്പം ലോകായുക്ത നിയമഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പിട്ടതിൽ വലിയ കാര്യമില്ല എന്നുള്ള പ്രതികരണവും.

Also read:അനക്കോണ്ടയ്ക്ക് എ സി, കടുവയ്ക്ക് കുളിക്കാന്‍ ഷവര്‍; ചിക്കന്‍ ഔട്ട് പകരം പോത്തും ബീഫും

രാഷ്ട്രപതിയും ഭവനിൽ നിന്നും വരുന്ന അറിയിപ്പ് സംസ്ഥാന സർക്കാരിനെ അറിയിക്കുക എന്നതിനപ്പുറത്ത് അത് ഒരു അസാധാരണ വാർത്താക്കുറിപ്പാക്കി ഇറക്കിയ ഗവർണറുടെ നടപടി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഒപ്പിട്ട ബില്ല് വിഷയം പ്രസക്തമല്ല എന്നും തടഞ്ഞുവെച്ച ബില്ല് വിഷയമാണ് പ്രധാനമെന്നുമുള്ള ഗവർണറുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News