മണിപ്പൂർ വിഷയം;ലോക്സഭാ നിർത്തിവെച്ചു

മണിപ്പൂർ വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് ലോക് സഭാ നിർത്തിവെച്ചു .മണിപ്പുർ സംഭവത്തിൽ പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന്ന് 12 മണിവരെയാണ് ലോക്സഭാ നിർത്തിവെച്ചത്.മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ അക്രമത്തിൽ ആയിരുന്നു പ്രതിഷേധം ഉയർന്നത്. വിഷയത്തിൽ പ്രതിപക്ഷം നടത്തളത്തിലിറങ്ങിയാണ് പ്രതിഷേധം നടത്തുന്നത്.

ALSO READ: വഖഫ് അസാധുവാക്കൽ ബില്ലിന് അവതരണാനുമതി നൽകരുത്: ഇടത് എംപിമാർ

അതേസമയം, മണിപ്പൂരിൽ നഗ്നരാക്കി നടത്തപ്പെട്ട യുവതികളുടെ വീഡിയോ വൈറലായതോടെ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഈ സംഭവത്തിനു പിന്നാലെ കുകി യുവാവിന്‍റെ തല വെട്ടിമാറ്റിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.ഒരു കോളനിക്കുള്ളില്‍ മുളം കമ്പുകള്‍ കൊണ്ടുള്ള മതലില്‍ വ്ച്ചിരിക്കുന്ന നിലയിലാണ് ശിരസ് കണ്ടെത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12 മണിക്ക് ബിഷ്ണുപുരില്‍ നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

ALSO READ: ചീറ്റകൾ ചത്തുപോകുന്നതിൽ അസ്വാഭാവികത ഇല്ല; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ

കുകി വിഭാഗത്തില്‍ പിറന്നു എന്നതു കൊണ്ടുമാത്രം ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിനാണ് യുവതികള്‍ ഇരയായത്. കൂട്ട ബലാത്സംഗത്തിനിരയായ ഇവരെ നഗ്നരാക്കി നടത്തിച്ച ദൃശ്യങ്ങളും വാര്‍ത്തകളും വേദനയോടെയാണ് ജനങ്ങള്‍ കണ്ടത്. സ്വത്തിനും ജീവിനും കാവല്‍ നില്‍ക്കേണ്ട പൊലീസ് പക്ഷെ കാവലായത് അക്രമികള്‍ക്കായിരുന്നുവെന്ന പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് രാജ്യം കേട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News