മൂന്നാം ഘട്ടത്തിലും പോളിങ് കുറവ്; ആശങ്കയൊഴിയാതെ ബിജെപി

ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയിലാണ് ബിജെപി. 93 ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 64.40% പോളിങ്ങാണ് രേഖപ്പെടുത്തിയത്. തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മോദിയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Also Read; എസ്എസ്എല്‍സി ഫലപ്രഖ്യാപനം; 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം, സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് നിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 93 മണ്ഡലങ്ങളില്‍ നടന്ന മുന്നാംഘട്ട വോട്ടെടുപ്പില്‍ 64.40% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 81.61% രേഖപ്പെടുത്തിയ അസമിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും 58% മാത്രമാണ് പോളിങ്. ബിഹാറിലും പോളിങ് ശതമാനം നന്നേ കുറഞ്ഞു. മഹാരാഷ്ട്രയില്‍ 61.44 ഉം മധ്യപ്രദേശില്‍-66.05 ഉം കര്‍ണാടക, ഛതക്തീസ്ഗഢ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട് പോളിങ് നടന്നു. പശ്ചിമ ബംഗാളില്‍ 75 ശതമാനത്തിലധികം പോളിങാണ് രേഖപ്പെടുത്തിയത്.

ഒന്നും രണ്ടും ഘട്ടങ്ങളിലെ പോളിങ് ശതമാനത്തേക്കാള്‍ കുറവ് പോളിങ്ങാണ് മുന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഇത് ബിജെപി ക്യാമ്പുകളെ ആശങ്കെടുത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാം ഘട്ടത്തില്‍ 66.47 ശതമാനവും ആയിരുന്നു. തെരെഞ്ഞെടുപ്പിന്റെ ച്രാരണങ്ങളിലുടനീളം മോദി നടത്തിയ വര്‍ഗീയ വിേേദ്വഷ പരാമര്‍ശങ്ങള്‍ വിവാദങ്ങളക്ക് വഴിചെച്ചതിനു പിന്നാലെ അത് മുന്നാം ഘട്ട തെരഞ്ഞടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചേക്കും. ഇന്ത്യാ മുന്നണി മൂന്നാം ഘട്ടത്തേിലും വലിയ പ്രതീക്ഷയാണ് മുന്നോട്ട് വയ്ക്കുന്നത്.

Also Read; “പ്രിയ മുകേഷ് സഹപ്രവർത്തകനായി ഉണ്ടായിരുന്ന കാലം ഓർമ്മിക്കുന്നു”: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി വീണാ ജോർജ്

മൂന്നാം ഘട്ടത്തോടെ ഗുജറാത്ത്, കര്‍ണാടക, ഛത്തീസ്ഗഢ്, അസം സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. മെയ് 13ന് നടക്കുന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബൂത്തിലെത്തുന്നത് 11 സംസ്ഥാനത്തെ 96 മണ്ഡലങ്ങളാണ് ആന്ധ്രപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പും 13ന് നടക്കും ആന്ധ്രയിലെ 25, തെലങ്കാനയിലെ 17, യുപിയിലെ 13, മഹാരാഷ്ട്രയിലെ 11, ബംഗാളിലെയും മധ്യപ്രദേശിലെയും എട്ടുവീതം, ബിഹാറിലെ അഞ്ച്, ഒഡിഷയിലെയും ജാര്‍ഖണ്ഡിലെയും നാലുവീതം സീറ്റുകളിലാണ് വോട്ടെടുപ്പ്. ജമ്മു – കശ്മീരിലെ ശ്രീനഗറും മെയ് 13ന് വിധിയെഴുതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News