ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തുവാൻ കമ്മീഷന്‍ സംസ്ഥാനങ്ങളിലെത്തും

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് മുന്നൊരുങ്ങള്‍ വിലയിരുത്തുവാൻ കമ്മീഷന്‍ സംസ്ഥാനങ്ങളിലെത്തും. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലുമാണ് കമ്മീഷന്‍ ആദ്യം സന്ദര്‍ശിക്കുക. ഞായറാഴ്ച കമ്മീഷന്‍ ആന്ധ്രയിലേക്ക് പോകുകയും. ശേഷം തമിഴ്‌നാട്ടിലെത്തും.

ALSO READ: താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയെന്ന് ഗവര്‍ണര്‍

എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. പല സംസ്ഥാനങ്ങളിലെയും ഉത്സവങ്ങളും പരീക്ഷാ തീയതികളും അടക്കം പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതി തീരുമാനിക്കുക.

കഴിഞ്ഞ തവണ ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രില്‍ 11 നായിരുന്നു ആദ്യ വോട്ടെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നായിരുന്നു കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നു.

ALSO READ: ദില്ലിയില്‍ കുറഞ്ഞ താപനില വരും ദിവസങ്ങളിലും തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News