ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ അറിയിക്കും. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. 5 ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

ALSO READ: സഹിഷ്ണുത എന്താണെന്ന് ടീച്ചര്‍മാരാണ് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതെന്ന് ജാസിഗിഫ്റ്റ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രചാരണം കൂടുതൽ ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് മുന്നണികൾ. ശക്തമായ ത്രികോണ മത്സരമാണ് പലയിടത്തും നടക്കുന്നത് . കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.

ALSO READ: യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് പെര്‍മിറ്റ്; പാക്കേജുകള്‍ തെരഞ്ഞെടുക്കാനും സേവനങ്ങള്‍ക്കും ആപ്ലിക്കേഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News