ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സി എ അരുണ്‍കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് മത്സരരംഗത്തിറങ്ങുക.

ALSO READ:പഠിക്കാം സ്റ്റൈപ്പന്റോടെ; ഐഐടി മദ്രാസിൽ സമ്മർ ഫെല്ലോഷിപ്പ്

അതേസമയം എല്‍ഡിഎഫിന്റെ ഐക്യത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ബിനോയ് വിശ്വം എം പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് സജ്ജമാണ്. എന്നാല്‍ ഈ സ്ഥിതിയല്ല മറുഭാഗത്ത് ഉള്ളത്. അവിടെ ഒരു പാര്‍ട്ടിക്കുള്ളിലും, മുന്നണിക്കുള്ളിലും രാഷ്ട്രീയ ഐക്യമില്ല. തൃശൂരില്‍ ഇടതുപക്ഷ മുന്നണി വിജയിക്കും. തൃശൂരിന്റെ പാരമ്പര്യം അനുസരിച്ച് ഇടതുപക്ഷ മുന്നണിയാണ് വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനാധിപത്യം നിലനില്‍ക്കണം എന്നത് മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇടതുപക്ഷ മുന്നണി നിലനില്‍ക്കണമെന്നത് രാജ്യത്തിന്റെ ആവശ്യമായി മാറിയ സാഹചര്യമാണ് നിലവിലുള്ളത്. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജനങ്ങളും ഏറ്റെടുക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണ പരിപാടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ALSO READ:മോദി ഒരു പദ്ധതി ഉദ്ഘാടനം ചെയ്താല്‍ നടപ്പിലാക്കുമെന്നത് ഉറപ്പ്; മോദിയെ വാനോളം പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍

കോണ്‍ഗ്രസ് ചാഞ്ചാട്ടം കാണിക്കുന്ന പാര്‍ട്ടിയാണ്. ബിജെപിയും യുഡിഎഫും എല്‍ഡിഎഫിന് എതിരായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കും. ജനാധിപത്യവും മതേതരത്വവും വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയതാണ്. 20 ല്‍ 20 സീറ്റും ജയിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here