ലോക്സഭ തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്നറിയാം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ്‌ വേണമെന്ന ആവശ്യം കോൺഗ്രസ്‌ തള്ളിയതിൽ മുസ്ലിംലീഗിന്റെ നിലപാട്‌ ഇന്നറിയാം. കോൺഗ്രസുമായുള്ള ചർച്ചയിലെ വിവരങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്‌ ബഷീറും ഇന്നലെ പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളെ ധരിപ്പിച്ചു.

Also read:തലസ്ഥാനം പിടിക്കാൻ തയ്യാറെടുത്ത് പന്ന്യൻ രവീന്ദ്രൻ; ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

സീറ്റ്‌ വേണമെന്ന ആവശ്യവുമായി യൂത്ത്‌ ലീഗ്‌ നേതാക്കൾ എത്തിയത്‌ പാർട്ടിയിൽ പുതിയ പ്രതിസന്ധിയുണ്ടാക്കി. മൂന്നാം സീറ്റ്‌ ആവശ്യം കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്‌ ബഷീറും പി എം എ സലാമും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോടും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനോടും ആവർത്തിച്ചെങ്കിലും ആവശ്യം കോൺഗ്രസ്‌ തള്ളുകയായിരുന്നു. എഐസിസി അംഗീകരിച്ചാൽ രാജ്യസഭ സീറ്റ്‌ പരിഗണിക്കാമെന്നാണ്‌ വാഗ്‌ദാനം.

Also read:പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങൾക്ക് തീപിടിച്ചു

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്നറിയാം. ഇന്നത്തെ യോഗത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News