ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം

ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ആലത്തൂരില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയെ തീരുമാനമാക്കാന്‍ ആയില്ല. അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് എന്നാണ് ഉയരുന്ന ആരോപണം.

ALSO READ:200 സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിൻ്റുകൾ; പരിഷ്ക്കാരങ്ങളുമായി സിട്രോൺ

കഴിഞ്ഞതവണ ബിഡിജെഎസ് മത്സരിച്ച സീറ്റ് ഇത്തവണ ബിജെപി പിടിച്ചുവാങ്ങുകയായിരുന്നു. ഏകപക്ഷീയമായ ബിജെപിയുടെ ഈ നീക്കം മുന്നണിക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയും ബിഡിജെഎസ് നേതാക്കള്‍ക്ക് വലിയ അമര്‍ഷവും ഉണ്ടാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് കോണ്‍ഗ്രസുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് ഉയരുന്ന ആരോപണം. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥി ആയിട്ടില്ലെങ്കിലും മണ്ഡലത്തില്‍ പലയിടത്തും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് താമര ചിഹ്നത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് ചുവരെഴുതിയിട്ടുണ്ട്.

ALSO READ:ദേവികുളം എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

എസ് സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ടി എന്‍ സരസു എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നെത്തുന്ന ഒരു പ്രമുഖ നേതാവിന് വേണ്ടി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്ന സൂചനയും ബിജെപി നേതാക്കള്‍ നല്‍കുന്നുണ്ട്. അതേസമയം അടുത്തദിവസം പാലക്കാട് എത്തുന്ന പ്രധാനമന്ത്രിക്ക്, ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടിയും വോട്ടഭ്യര്‍ത്ഥിക്കേണ്ടിവരും. സ്ഥാനാര്‍ഥിയുടെ പേര് പരാമര്‍ശിക്കാതെയാവും മോദി വോട്ടഭ്യര്‍ത്ഥിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News