മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടി; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ മുന്നണി

മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടി കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷ സഖ്യം ഇന്ത്യ. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മഹുവയ്ക്ക് പിന്തുണ നല്‍കി രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

വിഷയത്തില്‍ പാര്‍ലമെന്റിനുള്ളിലും പ്രതിപക്ഷം ഒറ്റക്കെട്ടായി വലിയ പ്രതിഷേധ മുയര്‍ത്തും. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നുറപ്പാണ്. മഹുവയ്‌ക്കെതിരായ നടപടിയില്‍ പാര്‍ലമെന്റിന് പുറത്തും അകത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചേക്കും.

Also Read : ‘മാസ്റ്റർ കൊച്ചി’ക്കായി എൽ ഡി എഫ് സർക്കാരിന്റെ മാസ്റ്റർ പ്ലാൻ

അതേസമയം ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മഹുവ മൊയ്ത്രയെ പുറത്താക്കിയതിനെ അപലപിച്ച മുഖ്യമന്ത്രി, ലജ്ജയില്ലാത്ത നടപടിയാണിതെന്നും ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് സംഭവിച്ചതെന്നും തുറന്നടിച്ചു. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്ന ആരോപണം. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ നാടകീയ സംഭവവികാസങ്ങളാണ് പാര്‍ലമെന്റിലും പുറത്തും അരങ്ങേറിയത്.

” ഇത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. അവര്‍ ജനാധിപത്യത്തെ കൊന്നു. അത് അനീതിയാണ്. മഹുവ ഈ യുദ്ധം ജയിക്കും. ബിജെപിക്ക് തക്കമറുപടി ജനങ്ങള്‍ നല്‍കും. അവര്‍ അടുത്ത തെരഞ്ഞൈടുപ്പില്‍ പരാജയപ്പെടും.” മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

Also Read : ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ്, അനുപമ വ്യക്തിത്വം: കാനത്തിനെ അനുശോചിച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

പാര്‍ലമെന്ററി ജനാധിപത്യത്തിന് ഇത് നാണക്കേടാണ്. മഹുവ മൊയ്ത്രയെ പുറത്താക്കിയ രീതി അപലപനീയമാണ്. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഞങ്ങളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ അവര്‍ പ്രതികാര രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. ഇതൊരു ദു:ഖം നിറഞ്ഞ ദിനമാണ്. ഇത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ വഞ്ചിക്കുന്ന പ്രവര്‍ത്തിയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

മൊയ്ത്ര വലിയ ജനവിധിയോടെ തിരികെ പാര്‍ലമെന്റിലെത്തും. ബിജെപിക്ക് വലിയ ഭൂരിപക്ഷമുള്ളതിനാല്‍ അവര്‍ക്ക് എന്തും ചെയ്യാം എന്ന ചിന്തയാണ്. അവര്‍ക്ക് അധികാരം ഇല്ലാതാകുന്ന ഒരു ദിനം വരുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും മമത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News