മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ എംഎല്‍എ അടക്കം നാല് പ്രമുഖ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മണിപ്പുരിലും ബിഹാറിലും ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മണിപ്പുരില്‍ മുന്‍ എംഎല്‍എ അടക്കം നാല് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഹാറില്‍ ബിജെപി എംപിയായിരുന്ന അജയ് നിഷാദും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

മണിപ്പുരില്‍ വര്‍ഗ്ഗീയ കലാപം വന്‍തിരിച്ചടിയാകുമെന്ന ആശങ്കയ്ക്കിടെയാണ് ബിജെപിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുന്‍ യായ്‌സ്‌കുള്‍ എംഎല്‍എ എലംഗ്ബം ചന്ദ് സിംഗ് അടക്കം നാല് പ്രമുഖ നേതാക്കളാണ് ബിജെപി വിട്ടത്.

സംസ്ഥാന നേതാക്കളായ സഗോല്‍സേം അചൗബ സിംഗ്, അഡ്വ. ഒയ്‌നാം ഹേമന്ദ സിംഗ്, തൗഡം ദേബദത്ത സിംഗ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. നാല് പേരും ഇംഫാലിലെ കോണ്‍ഗ്രസ് ഭവനിലെത്തി അംഗത്വം സ്വീകരിച്ചു.

Also Read : ചികിത്സയ്ക്ക് വേണ്ടത് ദിവസവും 2 ലക്ഷം രൂപ, ഇതുവരെ ചെലവായത് 40 ലക്ഷം രൂപ; നടി അരുന്ധതിയുടെ നില ഗുരുതരം, സഹായം തേടി കുടുംബം

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി കൂടിയായ അംഗോംചാ ബിമോല്‍ നേതാക്കളെ സ്വീകരിച്ചു. മണിപ്പുരിന്റെ സ്വത്വം തകര്‍ച്ചയുടെ വക്കിലാണെന്നും സംരക്ഷിക്കപ്പെടണമെന്നും ബിജെപി നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നും നേതാക്കള്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രമുഖ നേതാക്കളുടെ ചുവടുമാറ്റം ബിജെപിക്ക് മണിപ്പുരില്‍ വലിയ തിരിച്ചടിയാണ്. ഒരു വര്‍ഷമായി തുടരുന്ന കലാപം പ്രചരണ ആയുധമാക്കിയാണ് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

അതിനിടെ ബിഹാറിലും ബിജെപിക്ക് തിരിച്ചടിയായി മുസാഫുര്‍പുര്‍ എംപി അജയ് നിഷാദ് പാര്‍ട്ടി വിട്ടു. തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും മോദി കാ പരിവാര്‍ എന്ന ഹാഷ്ടാഗും നീക്കം ചെയ്തു. ദില്ലിയിലെ എഐസിസി ആസ്ഥാനത്തെത്തിയാണ് അജയ് നിഷാദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News