തൃണമൂൽ വിമത എംപിമാരുടെ എൻസിപിഐ ലയനം; നിയമോപദേശം തേടി ലോക്സഭ സ്പീക്കർ

TMC Rebel MPs' Merger with NCPI

ടിഎംസി (തൃണമൂൽ കോൺ​ഗ്രസ്) വിമത എംപിമാരുടെ എൻസിപിഐ (നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ) ലയനത്തിൽ നിയമോപദേശം തേടി ലോക്സഭ സ്പീക്കർ ഓം ബിർള. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്ന് സ്പീക്കർ രേഖാമൂലം നിയമപദേശം തേടിയിട്ടുണ്ട്. ഇരു പക്ഷങ്ങളുമായി ചർച്ച നടത്തി നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിൽ തീരുമാനം എടുക്കാനാണ് സ്പീക്കറുടെ നീക്കം.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപായി തീരുമാനത്തിൽ എത്താനാണ് സ്പീക്കർ ഓം ബിർള ലക്ഷ്യമിടുന്നത്. അതേസമയം കൂടുതൽ എംപിമാർ തങ്ങൾക്ക് ഒപ്പം വരുമെന്ന് ടിഎംസി വിമത പക്ഷത്തെ നയിക്കുന്ന എം പി കാകോലി ഘോഷ് ദസ്‌തിദാർ വ്യക്തമാക്കി. നിലവിൽ 20 എംപിമാരാണ് വിമത പക്ഷത്തുള്ളത്. രണ്ട് എംപിമാർ കൂടി വിമത പക്ഷത്തേക്ക് വരുമെന്ന് കാകോലി ഘോഷ് പറഞ്ഞിരുന്നു.

ALSO READ: എവിടെ സൗജന്യയാത്ര? കെഎസ്ആര്‍ടിസി ഓർഡിനറിയിൽ പണം ഈടാക്കിയതായി യുവതിയുടെ പരാതി

പശ്ചിമ ബംഗാൾ നിയമസഭയിൽ സ്‌പീക്കർ രതിന്ദ്ര ബോസ് അംഗീകരിച്ച വിമത ടിഎംസി എംഎൽഎമാരുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ദസ്‌തിദാർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ലയനം സ്പീക്കർ അംഗീകരിച്ചാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് മമതാ ബാനർജിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here