കുവൈറ്റ് തീപിടിത്തം; ലോക കേരള സഭ വെട്ടിച്ചുരുക്കി

കുവൈറ്റ് തീപിടിത്തത്തെ തുടർന്ന് ലോക കേരള സഭ വെട്ടിച്ചുരുക്കി. നാളെ നടക്കുന്ന ലോക കേരള സഭയുടെ ഉദ്ഘാടനവും അനുബന്ധ പരിപാടികളും ഒഴിവാക്കി. 14, 15 തീയതികളിലെ മേഖല സമ്മേളനങ്ങൾ മാത്രം നടത്തും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.

ALSO READ: കുവൈറ്റ് തീപിടിത്തം; മരിച്ച നാല് മലയാളികളെ കൂടി തിരിച്ചറിഞ്ഞു

അതേസമയം ഇതുവരെ കുവൈറ്റിൽ മരിച്ച മലയാളികളികളിൽ 8 പേരെ കൂടി തിരിച്ചറിഞ്ഞു.കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് , പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് ,കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വള്ളിക്കോട് പഞ്ചായത്തിലെ മുരളീധരൻ നായർ പി വി, സ്റ്റീഫൻ എബ്രഹാം സാബു, കാസർഗോഡ്ചെർക്കള സ്വദേശി രഞ്ജിത് , കൊല്ലം സ്വദേശി ഷെമീർ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ALSO READ: കുവൈറ്റിലെ തീപിടിത്തം; അനുശോചനമറിയിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News