ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ മത്സരിക്കുന്ന 39% സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; റിപ്പോര്‍ട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 39 ശതമാനം പേരും കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 6.21 കോടിയാണ് ഇവരുടെ ആസ്തി.

ALSO READ: ഇസ്രയേൽ കടന്നാക്രമണത്തിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയിട്ട് എന്താ കാര്യം? വിമർശകരുടെ ചോദ്യത്തിന് ഗോവിന്ദൻ മാസ്റ്ററുടെ കിടിലൻ മറുപടി

മെയ് 25നാണ് ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കുരുക്ഷേത്ര നവീന്‍ ജിന്‍ഡാലിന്റെ ആസ്തി 1241 കോടിയാണ്. പിറകേ ബിജെപിയുടെ തന്നെ സംത്രുപ്ത് മിശ്ര, സുശീല്‍ ഗുപ്ത എന്നിവരാണ് ഉള്ളത്. 482 കോടി, 169 കോടി എന്നിങ്ങനെയാണ് യഥാക്രമം ഇവരുടെ ആസ്തി. ആസോസിയേഷന്‍ ഒഫ് ഡെമോക്രാറ്റിക്ക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്: അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 866 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 39%, അതായത് 338 പേര്‍ കോടീശ്വരന്മാരാണ്. ഇതില്‍ ആറാംഘട്ടത്തില്‍ മത്സരിക്കുന്നവരുടെ ഏകദേശ ആസ്തി 6.21 കോടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News