ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം നാളെ; അവസാനഘട്ട പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ അവസാനഘട്ട പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ.10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 94 ലോക്സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഗുജറാത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

ALSO READ:  അനിലയുടെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍, കേസ് പുതിയ വഴിത്തിരിവിലേക്ക്

ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സൂറത്ത് ഒഴികെയുള്ള 25 മണ്ഡലങ്ങളിലാണ് ഇവിടെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുക.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ കന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിള്‍ യാദവ് ,ശിവരാജ് സിങ് ചൗഹാന്‍, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖര്‍ മൂന്നാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്..അതേ സമയം ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ബി ജെ പി യില്‍ ആശങ്ക തുടരുകയാണ്.

ALSO READ: ‘ഇച്ചിരി വെള്ളം വേണം’ അയിനെന്താ താരാലോ.. രാവിലെ ലോക്കപ്പ് തുറന്നതും പ്രതി ഓടിപ്പോയി; ഉച്ചയ്ക്ക് പൂച്ചയെ പോലെ തൂക്കിയെടുത്ത് കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News