തെരഞ്ഞെടുപ്പ് തൊട്ടടുത്ത്; സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാവാതെ ബിജെപി, റായ്ബറേലിയിൽ നൂപുർ ശർമ ?

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ ആകാതെ ബിജെപി. ബീഹാർ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ചു പശുപതി പരസ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ലോക് ജനശക്തി പാർട്ടി വിഭാഗം പ്രതിപക്ഷ സഖ്യം ഇന്ത്യയുമായി ചർച്ച നടത്തുന്നുണ്ട്. മഹാരാഷ്ട്രയിലേയും ഉത്തർപ്രദേശിലേയും സ്ഥാനാർത്ഥി ചർച്ചകളും ബിജെപി നടത്തുകയാണ്. മഹാരാഷ്ട്രയിൽ രണ്ട് സീറ്റ് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്വാലെയുടെ റിപ്പബ്ലിക്കൻ പാർട്ടി രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ബിജെപി തീരുമാനമെടുത്തിട്ടില്ല എന്നാൽ രാജ്താക്കറെയുടെ എംഎൻഎസിന് ഒരു സീറ്റ് നൽകിയേക്കും.

അതേസമയം ആർപിഐ അത്വാലെ വിഭാഗം പാർട്ടി ദേശീയ സെക്രട്ടറി നുസ്രത് ജഹാനെ വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ റായ്ബറേലി മണ്ഡലത്തിലേക്ക് ബിജെപി ചാനൽ ചർച്ചയ്ക്കിടയിൽ നബി വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്ത നൂപുർ ശർമയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായാണ് വിവരം. പഞ്ചാബിൽ ശിരോമണി അകാലിദൾ ബിജെപി സഖ്യ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഈ മാസം 22ന് ചേരുന്ന അകാലിദൾ നേതൃയോഗം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. കേരളത്തിലെ വയനാട്, കൊല്ലം, ആലത്തൂർ, എറണാകുളം സീറ്റുകളിലെ ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിലും തീരുമാനം ആയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News