ലോക്‌സഭയില്‍ മുസ്ലിം എംപിയെ ‘തീവ്രവാദി’യെന്ന് വിളിച്ച സംഭവം, ബിജെപിക്ക് തലവേദന, നടപടി താക്കീതിലൊതുക്കി സ്പീക്കര്‍

പാര്‍ലമെന്‍റിനുള്ളില്‍ ബിജെപി എംപി രമേശ് ബിദൂരിയുട ‘തീവ്രവാദി’ പരാമര്‍ശം ബിജെപിക്ക് തലവേദനയാകുന്നു. ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ബിഎസ്പി എംപി ഡാനിഷ് അലിയെ ബിജെപി നേതാവ് തീവ്രവാദിയെന്ന് വിളിച്ചത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പരമാവധി വോട്ടുകള്‍ നേടാനുള്ള വഴികള്‍ നോക്കുമ്പോള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റിനകത്ത് ഉന്നയിച്ചതാണ് ബിജെപിക്ക് തലവേദനയായിരിക്കുന്നത്. പ്രതിപക്ഷം സഖ്യമായി ശക്തരായ സാഹചര്യത്തില്‍ തോല്‍വി ഭയം ബിജെപി ക്യാമ്പിനെ ബാധിച്ചു കഴിഞ്ഞു. 2019 ല്‍ 28 ല്‍ 25 സീറ്റും ബിജെപി നേടിയ കര്‍ണാടകയില്‍ ഇത്തവണ നാല് സീറ്റുകള്‍ ജെഡിഎസിന് നല്‍കിയത് പ്രതിരോധ നടപടിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ALSO READ:  കോൺഗ്രസിന്റെ ഐ ടി സെൽ ലൈംഗികദാരിദ്ര്യം പിടിച്ച കോട്ടയം കുഞ്ഞച്ചന്മാർ; വി വസീഫ്

വിദ്വേഷ പരാമര്‍ശത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള നടപടികള്‍ താക്കീതില്‍ ഒതുക്കി. പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ നടപടി ഇതില്‍ ഒതുക്കരുതെന്നും സംഭവം പ്രിവിലേജ് കമ്മിറ്റിക്കു വിടണമെന്നും ഡാനിഷ് അലി സ്പീക്കര്‍ക്ക് കത്തയച്ചു.

തെരഞ്ഞെടുക്കപ്പെട്ട ഒരു ന്യൂനപക്ഷ ജനപ്രതിനിധി ഇന്ത്യന്‍ പാര്‍ലമെന്റില്‍ തീവ്രവാദിയെന്ന് വിളിക്കപ്പെടുന്നത് വലിയ വേദനയാണ്. പരാമര്‍ശം കേട്ട ശേഷം തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും എംപി കത്തില്‍ സൂചിപ്പിക്കുന്നു.

സംഭവത്തില്‍ പ്രതിരോധത്തിലായ ബിജെപി രമേശേിനോട് 15 ദിവസത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മാപ്പ് പറഞ്ഞു.

പരാമര്‍ശം പാര്‍ലമെന്റിന് തന്നെ നാണക്കേടാണ്. രാജ്‌നാഥിന്റെ മാപ്പ് അംഗീകരിക്കനാകില്ല. എംപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആവശ്യപ്പെട്ടു.

ഒരു എംപിക്കും ഇത്തരത്തില്‍ സംസാരിക്കാന്‍ അവകാശമില്ലെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും സിപിഐഎം പ്രതികരിച്ചു. പ്രതിപക്ഷ സഖ്യം എംപിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്.

ALSO READ:  യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ അബ്ദുൾ റഹ്മാനെതിരെ വീണ്ടും കേസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News