ലണ്ടന്‍ ഡിഗ്രി ഇന്ത്യയില്‍ നിന്നുതന്നെ ആയാലോ?; വലിയ ചെലവൊന്നും ഇല്ലന്നേ

London Degree in India

യുകെ സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ വരുന്നു. വിദേശപഠനവും ജോലിയുമൊക്കെ യുവാക്കളുടെ ബക്കറ്റ് ലിസ്റ്റ് ആഗ്രഹങ്ങളിലൊന്നാണല്ലോ. അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് യുകെ തന്നെയാണ്. വിദേശപഠനം ആഗ്രഹമായി നില്‍ക്കുമ്പോഴും വിമാനം കയറി ലണ്ടനിലെത്തി പഠിക്കുക എന്നത് എല്ലാവര്‍ക്കും അത്ര എളുപ്പമല്ല. അതിനുള്ള എളുപ്പവഴി എന്നുതന്നെ പറയാം, ലോകപ്രശസ്തമായ ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ തങ്ങളുടെ ക്യാമ്പസുകളുമായി ഇന്ത്യയിലേയ്ക്ക് എത്തുകയാണ്. ഇതിന് തുടക്കമെന്നോണം ബ്രിട്ടനിലെ സതാംപ്ടണ്‍ സര്‍വ്വകലാശാല ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

Also read: കിടന്ന് ഫോൺ നോക്കാറുണ്ടോ? പണികിട്ടുക ഹൃദയത്തിനും കൂടിയാണ്

ലണ്ടന്‍ ആസ്ഥാനമായുള്ള ഈ സര്‍വ്വകലാശാലയുടെ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ ക്യാമ്പസില്‍ ബിസിനസ് മാനേജ്മെന്‍റ് പഠനം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ ക്യാമ്പസ് തുറക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് സര്‍വകലാശാല എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഈ മാറ്റം എന്തുകൊണ്ടാകാം ?

ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ മേഖലയിലെ ഈ മാറ്റം. 2025-ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പുതിയ കരാറുകളും സ്വതന്ത്ര വ്യാപാര കരാറും ഇതിന് വഴിയൊരുക്കിയിട്ടുണ്ട്. 2035-ഓടെ ഇന്ത്യയില്‍ ഏകദേശം 7 കോടി വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സീറ്റുകള്‍ ആവശ്യമായി വരും. ഇത് കണക്കിലെടുത്ത് 2023-ലാണ് വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. മാത്രമല്ല, ബ്രിട്ടനിലെ സര്‍വ്വകലാശാലകള്‍ ഒക്കെതന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കൂടാതെ, കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവര്‍ ഇന്ത്യയിലെ വിപണി ലക്ഷ്യമിട്ടിറങ്ങുന്നത്.

Also read: മദ്യനിരോധനമല്ല, വർജ്ജനമാണ് നയം: മന്ത്രി എം.ബി. രാജേഷ്

ഇതുകൊണ്ട് നേട്ടമുണ്ടോ ?

ഇത്തരത്തിലൊരുമാറ്റം കൊണ്ട് നേട്ടം എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ചെലവ് കുറയും എന്നതാണ് പ്രധാനം. ബ്രിട്ടനില്‍ പോയി പഠിക്കുന്നതിനേക്കാള്‍ ലാഭമാണ് വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ക്യാമ്പസുകളില്‍ ലഭിക്കുക. ബ്രിട്ടനില്‍ ഒരു വിദേശ വിദ്യാര്‍ഥിക്ക് ഒരു കോഴ്സിന് ഏകദേശം 30.88 ലക്ഷം രൂപ മുകളില്‍ ചെലവ് വരുമെങ്കില്‍, ഇന്ത്യയിലെ ക്യാമ്പസുകളില്‍ ഇത് ഏകദേശം 12.35 ലക്ഷം മുതല്‍ 14.82 ലക്ഷം രൂപ വരെ മാത്രം ചെലവ് വരുന്നുള്ളൂ. എന്നാല്‍ പഠനനിലവാരത്തിലോ സര്‍ട്ടിഫിക്കറ്റിലോ യാതൊരു വിട്ടുവീഴ്ചയും വരുന്നില്ല. ഇക്കാര്യം അധികൃതര്‍ ഉറപ്പ് നല്‍കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News