ട്രാൻസ്ഫോര്‍മര്‍ കത്തി ഹീത്രൂ വിമാനത്താവളം ഇരുട്ടിലായി; എല്ലാ സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ

heathrow-air-port-fire-air-india

ലണ്ടൻ ഹീത്രൂ വിമാനത്താവളത്തില്‍ ട്രാൻസ്ഫോര്‍മര്‍ കത്തി വൈദ്യുതി തടസ്സം നേരിട്ടു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഹൂത്രൂവിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു. കാര്യമായ തടസ്സങ്ങൾ ഉണ്ടായതായി എയർ ഇന്ത്യ അറിയിച്ചു. ലണ്ടൻ സമയം മാർച്ച് 21 രാത്രി 11:59 വരെയാണ് നിയന്ത്രണങ്ങള്‍.

നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള AI129 എയര്‍ ഇന്ത്യ വിമാനം തിരിച്ച് മുംബൈയിലേക്ക് തന്നെ മടങ്ങുകയാണ്. അതേസമയം ഡൽഹിയിൽ നിന്നുള്ള AI161 ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. റദ്ദാക്കിയവയില്‍ രാവിലെയുള്ള AI111 വിമാനവും ഉൾപ്പെടുന്നു.

Read Also: വീണ്ടും പൊട്ടിത്തെറിച്ച് ലെവോടോബി ലാക്കി-ലാക്കി; 10 കി.മീ ഉയരത്തിൽ ‘ചാര’പുക

അതേസമയം, ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസുകളെ ബാധിച്ചിട്ടില്ല. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലെ സമീപത്തുള്ള ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്നാണ് ഹീത്രൂ വിമാനത്താവളം അടച്ചുപൂട്ടിയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. തീപിടുത്തത്തെ തുടര്‍ന്ന് 150 പേരെ ഒഴിപ്പിക്കുകയും ബാധിത സ്ഥലത്തിന് ചുറ്റും 200 മീറ്റർ സുരക്ഷാ വലയം സ്ഥാപിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News