ലണ്ടൻ-മുംബൈ വിമാനം തുർക്കിയിലേക്ക് വഴി തിരിച്ചു വിട്ടു; നിരവധി ഇന്ത്യൻ യാത്രക്കാർ കുടുങ്ങി

virgin atlantic

ലണ്ടൻ ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വിർജിൻ അറ്റ്ലാന്റിക് ഫ്ലൈറ്റ് VS358 തുർക്കിയിലേക്ക് വഴിതിരിച്ചു വിട്ടതിനെ തുടർന്ന് നിരവധി ഇന്ത്യൻ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. ദിയാർബക്കിർ വിമാനത്താവളത്തിൽ ഭക്ഷണം, വെള്ളം, തുടങ്ങിയ അവശ്യ സേവനങ്ങളുടെ അഭാവമാണ് യാത്രക്കാരെ വലച്ചത്. ഒരു മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്നാണ് വിമാനം കഴിഞ്ഞ ദിവസം തുർക്കിയിലെ ദിയാർബക്കിർ മിലിട്ടറി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.

ALSO READ; 2025 ലെ ഫോബ്സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; മുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

വിമാനം ‍വഴി തിരിച്ചുവിട്ടതോടെ സ്ഥിതിഗതികൾ വഷളായി. വിമാനത്തിൽ ഉണ്ടായിരുന്ന മുന്നൂറോളം യാത്രക്കാരാണ് ദുരിതത്തിലായത്. എയർബസ് A350 വിമാനം ആവശ്യമായ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കിയെങ്കിലും, പരിമിതമായ സൗകര്യങ്ങളുള്ള തുർക്കിയിലെ ചെറിയ വിമാനത്താവളത്തിൽ യാത്രക്കാർ ഏകദേശം 20 മണിക്കൂറോളം കുടുങ്ങിപ്പോയതോടെയാണ് അസ്വസ്ഥരായത്.

News summary: Several Indian passengers were stranded for nearly 20 hours after Virgin Atlantic flight VS358, traveling from London Heathrow to Mumbai, was diverted to Diyarbakir Military Airport in Turkey on April 2, 2025, due to a medical emergency.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News