
ആകെ നീളം 7.29 കിലോമീറ്റര്‍ (4.53 മൈല്‍), 8 ജനറല്‍ ഇലക്ട്രിക് ഡീസല്‍ എഞ്ചിനുകള്‍, 402 എണ്ണം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് തുല്യമായ ഭാരം വഹിക്കാനുള്ള ശേഷി… പറഞ്ഞുവരുന്നത് ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിനിനെ കുറിച്ചാണ്. ട്രെയിൻ സർവീസുകൾക്ക് പേരുകേട്ട ഇന്ത്യയിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ യൂറോപ്പിലോ അല്ല ഈ ട്രെയിൻ സർവീസ് നടത്തിയത്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയാണ് റെയില്‍ യാത്രാ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രെയിന്‍ ഇവിടെ സര്‍വീസ് നടത്തി. 2011 ജൂണ്‍ 21ന് യാൻഡി ഖാന്‍ മുതല്‍ പോര്‍ട്ട് ഹെഡ്ലാന്‍ഡ് വരെയാണ് ഈ ട്രെയിന്‍ ഓടിയത്. 170 മൈല്‍ (273.6 കിലോമീറ്റര്‍) ദൂരം ഒറ്റ ഡ്രൈവറാണ് ഓടിച്ചത്. യാത്ര പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂറും 4 മിനുട്ടും ആണ് എടുത്തത്.
Read Also: 64 വർഷങ്ങൾക്ക് മുമ്പ് സാധിക്കാതെ പോയ കല്ല്യാണ ആഘോഷം വാർധക്യത്തിൽ; അപൂർവ സുന്ദര പ്രണയകഥ
682 വാഗണുകള്‍ ഉണ്ടായിരുന്നു, 82,000 മെട്രിക് ടണ്‍ (181 ദശലക്ഷം പൗണ്ട്) ഇരുമ്പയിര് വഹിച്ചു. ഇത് 402 സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് തുല്യമായ ഭാരമാണ്. അതും റെക്കോര്‍ഡായി. 8 ജനറല്‍ ഇലക്ട്രിക് ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ട്രെയിൻ ഓടിയത്. ഇതിന്റെ ആകെ ഭാരശേഷി 99,734 മെട്രിക് ടണ്‍ (219.8 ദശലക്ഷം പൗണ്ട്) ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here