
യുവാവിനെ മര്‍ദിക്കാന്‍ തമിഴ്‌നാട് ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി പൊലീസ്.യൂത്ത് കോണ്‍ഗ്രസ് ഒല്ലൂര്‍ നിയോജകമ ണ്ഡലം ജനറല്‍ സെക്രട്ടറി പ്രവീണ്‍ രാജു (27), പാണഞ്ചേരി മണ്ഡലം പ്രസിഡന്റ്‌റ് പട്ടിക്കാട് ജിഫിന്‍ ജോയ് (34) എന്നിവര്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ്.ജൂണ്‍ 20ന് തൃശൂര്‍ , പുത്തൂര്‍ സ്വദേശി സിജുവിനെ ക്വട്ടേഷന്‍ നല്‍കിയ ആക്രമിച്ച കേസിനെ തുടര്‍ന്നാണ് ഇരുവരും ഒളിവില്‍ പോയത്.
പ്രവീണ്‍ രാജുവും പുത്തൂര്‍ സ്വദേശിയായ ജീതുവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ജീതുവിന്റെ മുന്‍ ഭര്‍ത്താവായ സിജു ഫോണില്‍ പകര്‍ത്തിയതിനെ ചൊല്ലിയാണ് ക്വട്ടേഷന്‍ നല്‍കിയത്.
സിജുവിനെ മര്‍ദ്ദിക്കാനും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാനും തമിഴ്‌നാട് ട്രിച്ചിയില്‍ നിന്നുള്ള ഗുണ്ടാ സംഘത്തിന് 1.25 ലക്ഷം രൂപക്കാണ് പ്രവീണും ജിഫിനും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയത്.
സിജുവിനെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ അപഹരിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തിലെ രാജീവ് രാജേന്ദ്രന്‍ , മഹേന്ദ്രന്‍ , രാജ് മോഹന്‍ , ജീതു വേണുഗോപാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിതരുന്നു.സംഭവത്തിന് പിന്നാലെ ഇരുവരെയും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

