ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ഭാഗ്യ ചിഹ്നമായി ഹനുമാൻ

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പിൽ ഭാഗ്യചിഹ്നമായി ഹനുമാന്‍. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഹനുമാനെപ്പോലെ ആത്മസമര്‍പ്പണവും ധൈര്യവും ശക്തിയുമെല്ലാം കായിക താരങ്ങളും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്ന് ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പറഞ്ഞു. ജൂലായ് 12 മുതല്‍ 16 വരെയാണ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മുരളി ശ്രീശങ്കര്‍ അടക്കമുള്ള നിരവധി മലയാളി താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

also read; പിറന്നാൾ സമ്മാനമായി ഒരു കുട്ട നിറയെ തക്കാളി; വൈറലായി വീഡിയോ

‘ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന്‍ തന്റെ ശക്തിയും ധൈര്യവും അറിവുമെല്ലാം ഉപയോഗിച്ചു. ഹനുമാന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ ധൈര്യവും അര്‍പ്പണമനോഭാവവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഹനുമാനെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമാക്കിയത്’- ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ വെബ്‌സൈറ്റില്‍ കുറിച്ചു.

also read; നന്നായി പ്രാർത്ഥിച്ച് 10 രൂപ കാണിക്കയിട്ട് 5000 രൂപ മോഷ്ടിച്ച് കള്ളൻ; സംഭവം ഹരിയാനയിലെ ഹനുമാൻ ക്ഷേത്രത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here