
വടകര കുനിങ്ങാടിനും കല്ലേരിക്കുമിടയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. രാത്രി ഏകദേശം 7 മണിയോടെയാണ് സംഭവം. ആക്രി സാധനങ്ങൾ കയറ്റി വില്യാപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. പാലക്കാട് കോങ്ങാട് സ്വദേശി അബു താഹിറാണ് വാഹനം ഓടിച്ചിരുന്നത്. ലോറി പൂർണമായും കത്തി നശിച്ചു. പട്ടാമ്പിയിലേക്കുള്ള പ്ലാസ്റ്റിക് പാഴ് വസ്തുക്കളും, പഴയ ഫ്രിഡ്ജ് ഉൾപ്പെടെയുളള ആക്രി സാധനങ്ങളുമാണ് ലോറിയിൽ ഉണ്ടായിരുന്നത്.
അപകടം സംഭവിക്കുമ്പോൾ, ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കുനിങ്ങാട് കയറ്റം കയറുന്നതിനിടയിൽ, വൈദ്യുതി ലൈനിൽ ആക്രി സാധനങ്ങൾ തട്ടിയാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിച്ചത് ലോറിയുടെ ഡ്രൈവർ അറിഞ്ഞിരുന്നില്ല.
ALSO READ; കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിറകിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനക്കാരനാണ് ലോറി കത്തുന്ന വിവരം ഡ്രൈവറെ അറിയിച്ചത്. ഉടൻ തന്നെ ഇയാൾ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. നാദാപുരത്തു നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.
മറ്റൊരു സംഭവത്തിൽ, വയനാട് പാൽ ചുരത്തിൽ ഓടികൊണ്ടിരിക്കുന്ന കാർ പൂർണമായും കത്തിനശിച്ചു. പനമരം സ്വദേശി അജോയുടെ കാറാണ് കത്തിയത്. കാറിലെ യാത്രക്കാർ ഓടി രക്ഷപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here