കസേരയിട്ടിരുന്നത് റോഡിനു നടുവില്‍, തുടര്‍ന്ന് വാഹനങ്ങള്‍ക്കു കൈവീശി കാണിക്കുന്നതിനിടെ യുവാവിനെ ഇടിച്ചിട്ട് ലോറി- വീഡിയോ

റോഡിനു നടുവില്‍ കസേരയിട്ടിരുന്ന് കടന്നുപോകുന്ന വാഹനങ്ങള്‍ക്കു കൈവീശി കാണിച്ച യുവാവിനെ പുറകില്‍ നിന്നെത്തിയ ലോറി ഇടിച്ചുവീഴ്ത്തി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. കനത്ത മഴ പെയ്യുന്നതിനിടെ തിരക്കേറിയ റോഡിനു നടുവിലേക്ക് യുവാവ് കസേരയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് റോഡിനു നടുവിലായി ഇരുപ്പുറപ്പിച്ച യുവാവ് വാഹനങ്ങള്‍ സമീപത്തു കൂടെ കടന്നുപോകുമ്പോള്‍ കൈവീശി കാണിച്ചു കൊണ്ടിരുന്നു. ഇതിനിടെ പെട്ടെന്നാണ് യുവാവിന്റെ പുറകുവശത്തു കൂടി എത്തിയ ലോറി യുവാവിരിക്കുന്ന കസേരയുടെ ഒരു വശത്ത് ഇടിച്ച് യുവാവിനെ റോഡിലേക്കു വീഴ്ത്തിയിട്ട് നിര്‍ത്താതെ കടന്നുപോയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചിട്ടുള്ളത്. 17 സെക്കന്‍ഡുള്ള വീഡിയോയില്‍ യുവാവ് കറുത്ത നിറത്തിലുള്ള ഷോര്‍ട്‌സ് ആണ് ധരിച്ചിരിക്കുന്നത്.

ALSO READ: നെടുമ്പാശേരിയിൽ പുതിയ എയ്റോ ലോഞ്ച്; മറ്റ് സ്ഥാപനങ്ങൾക്കാകെ സിയാലിനെ മാതൃകയാക്കാം: മുഖ്യമന്ത്രി

അതേസമയം, റോഡില്‍ കുറേയധികം സമയമായി യുവാവ് ഇരുന്നിരുന്നെന്നും ആരും അദ്ദേഹത്തെ മാറ്റാന്‍ തയാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവാവ് ഇരുന്നതിനടുത്ത് പൊലീസ് ചെക്‌പോസ്റ്റ് ഉണ്ടായിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവസമയത്ത് വഴിയാത്രക്കാര്‍ ഇയാളെ പരിഹസിക്കുന്നുണ്ടെങ്കിലും യുവാവ് അത് കാര്യമാക്കാതെ റോഡില്‍ ഇരിക്കുന്നത് തുടരുകയായിരുന്നു. ഈ സമയത്താണ് യുവാവിന്റെ പുറകുവശത്തു കൂടെ വേഗത്തില്‍ വന്ന ലോറി യുവാവിനെ ഇടിക്കുന്നത്. അപകടത്തില്‍ യുവാവിന് കാര്യമായ പരുക്കുകളില്ല. എന്നാല്‍, എന്തിനാണ് ഇദ്ദേഹം റോഡിന് നടുവിലിരുന്നത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോട്വാലി നഗര്‍ പൊലീസ് അന്വേഷണമാരംഭിച്ചു. യുവാവ് മനോദൗര്‍ബല്യമുള്ളയാളാണെന്നും ഇദ്ദേഹത്തെ വീട്ടുകാരുടെ പക്കല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൂടാതെ അപകടമുണ്ടാക്കിയ ട്രക്ക് കണ്ടെത്തിയിട്ടുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News